Latest NewsIndia

അങ്കണവാടികളുടെ നിലവാരം ഉയർത്തും, കാർഷിക മേഖലയ്ക്ക് പിന്തുണ, ഡ്രോണുകൾ അനുവദിക്കും

ന്യൂഡൽഹി: രാജ്യത്ത് ധനമന്ത്രി ഇന്ന് ബഡ്ജറ്റ് അവതരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. നിരവധി ജനപ്രിയ കാര്യങ്ങളാണ് ഇതിനകം പ്രഖ്യാപിച്ചിരിക്കുന്നത്. അങ്കണവാടികളിൽ ഡിജിറ്റൽ സൌകര്യങ്ങൾ ഒരുക്കും.സക്ഷൻ അങ്കണവടി പദ്ധതിയിൽ രണ്ട് ലക്ഷം അങ്കണവാദികളെ ഉൾപ്പെടുത്തും. വനിത-ശിശുക്ഷേമം മുൻനിർത്തി മിഷൻ ശക്തി , മിഷൻ വാത്സല്യ പദ്ധതികൾ നടപ്പാക്കും.

ദേശീയ മാനസികാരോരോഗ്യ പദ്ധതി ഉടൻ നടപ്പാക്കും.രാസവള രഹിത കൃഷി പ്രോത്സാഹിപ്പിക്കും. ചോളം കൃഷിക്കും പ്രോത്സാഹനം. 2.37 ലക്ഷം കോടി രൂപയുടെ വിളകൾ സമാഹരിക്കും. ജൽ ജീവൻ മിഷന് അറുപതിനായിരം കോടി വകയിരുത്തി. ചെറുകിട ഇടത്തരം മേഖലകൾക്ക് 2 ലക്ഷം കോടി വകയിരുത്തി.

പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി വഴി 80 ലക്ഷം വീടുകൾ പൂർത്തിയാക്കും.കിസാൻ ഡ്രോണുകൾ – കാർഷികമേഖലയിൽ ഡ്രോണുകളുടെ ഉപയോഗം പ്രൊത്സാഹിപ്പിക്കും. വിളകളുടെ പരിചരണത്തിനും നിരീക്ഷണത്തിനും വളപ്രയോഗത്തിനുമായി കിസാൻ ഡ്രോണുകൾ ഉപയോഗിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button