ന്യൂഡല്‍ഹി : രാജ്യം ഇനി 5ജിയിലേയ്ക്ക് മാറാന്‍ ഏതാനും നാളുകള്‍ മാത്രം. 5ജി സ്‌പെക്ട്രം സംബന്ധിച്ച് വിശദാംശങ്ങള്‍ പുറത്തുവിട്ട് കേന്ദ്ര ടെലികോം മന്ത്രി അശ്വനി വൈഷ്ണവ്. അഞ്ചാം തലമുറ സ്‌പെക്ട്രം സംബന്ധിച്ച് ട്രായിയുടെ ശുപാര്‍ശ മാര്‍ച്ചില്‍ ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു. ഇതോടെ 5ജി ടെലികോം സേവനത്തിനായി സ്‌പെക്ട്രത്തിന്റെ ലേലം അതിവേഗത്തില്‍ നടത്തുമെന്നും കേന്ദ്ര ടെലികോം വകുപ്പ് മന്ത്രി വ്യക്തമാക്കി.
2022-23 സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള കേന്ദ്ര ബജറ്റ് അവതരണത്തിനിടെ, ഈ വര്‍ഷം സ്‌പെക്ട്രം ലേലം നടത്തുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചതിനു ഏതാനും മണിക്കൂറുകള്‍ക്ക് ശേഷമാണ് കേന്ദ്ര മന്ത്രിയുടെ പ്രസ്താവന വന്നത്.
ഈ സാമ്പത്തിക വര്‍ഷം തന്നെ സ്വകാര്യ ടെലികോം ദാതാക്കള്‍ 5ജി സേവനം ലഭ്യമാക്കുമെന്നും കേന്ദ്ര ധനമന്ത്രി അറിയിച്ചു.
Post Your Comments