കൊട്ടാരക്കര: കെഎസ്ആർടിസി ബസിൽ മധ്യവയസ്കയുടെ പണമടങ്ങിയ പഴ്സ് കവരാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് തമിഴ്നാട് സ്വദേശിനികൾ പിടിയിൽ. തമിഴ്നാട് തെങ്കാശി സ്വദേശിനികളായ സെൽവി (32), പ്രിയ (30) എന്നിവരാണ് പിടിയിലായത്. യാത്രക്കാർ ആണ് ഇവരെ പിടികൂടി പൊലീസിലേൽപ്പിച്ചത്.
കൊട്ടാരക്കര സ്റ്റാൻഡിൽ വെച്ച് കൊല്ലം-പുനലൂർ ഫാസ്റ്റ് പാസഞ്ചർ ബസിൽ ആണ് സംഭവം. മധ്യവയസ്കയുടെ പഴ്സ് മോഷ്ടിച്ച സെൽവി അത് പ്രിയക്കു കൈമാറി. പ്രിയയുടെ കൈയിൽ നിന്നും പഴ്സ് നിലത്തു വീണപ്പോഴാണ് മധ്യവയസ്ക തന്റെ പഴ്സ് നഷ്ടപ്പെട്ട വിവരം അറിഞ്ഞത്.
Read Also : ഉത്തരേന്ത്യ അതിശൈത്യത്തിൽ തണുത്തുറയുമ്പോൾ ചുട്ടുപൊള്ളി കേരളം: രാജ്യത്ത് ഏറ്റവും കൂടുതൽ ചൂട് കോട്ടയത്ത്
തുടർന്ന് മധ്യവയസ്ക മറ്റു യാത്രക്കാരെ വിവരമറിയിക്കുകയായിരുന്നു. യാത്രക്കാർ ബസിന്റെ ഡോറുകൾ അടക്കുകയും പിങ്ക് പൊലീസിൽ വിവരമറിയിയിക്കുകയുമായിരുന്നു. പൊലീസെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Post Your Comments