ThiruvananthapuramLatest NewsKeralaNattuvarthaNews

വരുന്നത്‌ കൊടുംവരള്‍ച്ച, സംസ്ഥാനം നേരിടുക ചരിത്രത്തിലെ വലിയ ജലക്ഷാമം: വ്യക്തമാക്കി കാലാവസ്‌ഥാ നിരീക്ഷകര്‍

തിരുവനന്തപുരം: അതിശക്തമായി പെയ്‌തൊഴിഞ്ഞ കാലവര്‍ഷത്തിനും തുലവര്‍ഷത്തിനും ശേഷം കേരളം കൊടും വരള്‍ച്ചയിലേക്ക്‌. മഴ കനിഞ്ഞില്ലെങ്കില്‍ വരുംദിവസങ്ങളില്‍ സംസ്ഥാനം നേരിടുന്നത് ചരിത്രത്തിലെ വലിയ ജലക്ഷാമമെന്ന്‌ കാലാവസ്‌ഥാ നിരീക്ഷകര്‍ വ്യക്തമാക്കി. കാസര്‍ഗോഡ്‌, കോഴിക്കോട്‌, മലപ്പുറം, തൃശൂര്‍, പാലക്കാട്‌, കൊല്ലം ജില്ലകളിൽ ഉടന്‍ രൂക്ഷമായ ജലക്ഷാമം ഉണ്ടാകുമെന്നാണ് അധികൃതർ പറയുന്നത്.

തുടർന്ന് മറ്റു ജില്ലകളിലും വേനല്‍ ശക്‌തമാകുമെന്നും ജലക്ഷാമം രൂക്ഷമാകുമെന്നും സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സസ്‌ ഡെവലമെന്റ്‌ ആന്‍ഡ്‌ മാനേജ്‌മെന്റിലെ കാലാവസ്‌ഥാ നിരീക്ഷകര്‍ വ്യക്‌തമാക്കുന്നു. നിലവിൽ കോഴിക്കോട്‌, മലപ്പുറം, തൃശൂര്‍, പാലക്കാട്‌, കൊല്ലം ജില്ലകളില്‍ ഭൂഗര്‍ഭജലത്തില്‍ ഗണ്യമായ കുറവുണ്ട്‌. പതിവിന് വിപരീതമായി സംസ്‌ഥാനത്തൊട്ടാകെ കൊടുംചൂടാണ്‌ അനുഭവപ്പെടുന്നത്. ഇതോടെ സൂര്യാതപം അടക്കമുള്ളവയ്‌ക്ക് സാധ്യതയേറി. ഭൂരിപക്ഷം നദികളും വറ്റിവരണ്ടു. കടുത്ത ചൂടില്‍ കടലും തിളച്ചുമറിയുന്നത് വന്‍തിരയിളക്കത്തിനും കാരണമാകുന്നുണ്ട്.

എട്ടു ഭാര്യമാർക്കൊപ്പം ഒരു വീട്ടിൽ താമസം, സമയക്രമം അനുസരിച്ച് ഒരോ ഭാര്യയ്ക്ക് ഒപ്പം: ജീവിതകഥ പറഞ്ഞ് യുവാവ്

സംസ്ഥാനത്ത് മുന്‍ വര്‍ഷങ്ങളില്‍ മാര്‍ച്ച്‌ പകുതിയോടെയാണ്‌ ജലലഭ്യത കുറഞ്ഞിരുന്നത്. എന്നാൽ ഇത്തവണ ജനുവരി അവസാന ആഴ്‌ചയോടെ തന്നെ പലയിടത്തും വെള്ളം കിട്ടാതെയായി. ജനുവരിയില്‍ കിട്ടേണ്ട മഴയുടെ അളവ് ശരാശരിക്കും താഴെയായതാണ് ഇതിന് കാരണം. കേരളത്തിൽ വരും ദിവസങ്ങളില്‍ മൂന്ന്‌ മുതല്‍ അഞ്ച്‌ ഡിഗ്രി സെല്‍ഷ്യസ്‌ വരെ താപനില ഉയരാമെന്നും ഏപ്രില്‍, മേയ്‌ മാസങ്ങളില്‍ ചൂടും ജലക്ഷാമവും കൂടുതല്‍ കടുക്കുമെന്നും ഭൗമശാസ്‌ത്രജ്‌ഞരും കാലാവസ്‌ഥാ വിദഗ്‌ധരും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button