KeralaLatest NewsIndia

ജോലിക്കെന്നു പറഞ്ഞു വിളിച്ചുവരുത്തി ബലാത്സംഗം : അന്ന് മുങ്ങിയ ബാലചന്ദ്രകുമാറിനെ പിന്നീട് കാണുന്നത് ദിലീപ് കേസിൽ- യുവതി

തന്നെ വേണമെങ്കിൽ നുണപരിശോധനയ്ക്ക് വിധേയയാക്കണമെന്നും താൻ അതിനു തയ്യാറാണെന്നും ഇവർ പറയുന്നു.

കൊച്ചി: സ്ത്രീ സംരക്ഷകനെന്നു അവകാശപ്പെട്ട് പെട്ടെന്ന് ദിലീപ് കേസിൽ പൊട്ടിമുളച്ച ഒരാളാണ് സംവിധായകൻ ബാലചന്ദ്രകുമാർ. ഇയാളുടെ പല വെളിപ്പെടുത്തലുകളുടെയും അടിസ്ഥാനത്തിലാണ് ഇപ്പോൾ പോലീസ് കേസ് അന്വേഷിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ സോഷ്യൽ മീഡിയയിൽ ഇയാൾ പറയുന്നതിൽ അവാസ്തവം ഉണ്ടെന്ന തരത്തിൽ ആണ് ഭൂരിപക്ഷം ചർച്ചകളും. എന്നാൽ ഇയാൾ സ്ത്രീസംരക്ഷകനല്ല എന്ന വെളിപ്പെടുത്തലുമായി തൃശൂർ സ്വദേശിനിയായ യുവതി രംഗത്തെത്തി.

ജോലിക്കെന്നു പറഞ്ഞു വിളിച്ചു വരുത്തി യുവതിയെ ക്രൂരമായി പീഡിപ്പിച്ചതായും അതിന്റെ ദൃശ്യങ്ങൾ പകർത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി ഇവർ വെളിപ്പെടുത്തുന്നു. ഒരു യു ട്യൂബ് ചാനലിലൂടെയാണ് ഇവരുടെ വെളിപ്പെടുത്തൽ. ഇയാളുടെ കൈയില്‍ പെന്‍കാമറ അടക്കമുള്ള സാധനങ്ങള്‍ എപ്പോഴും ഉണ്ടാകാറുണ്ടെന്നും യുവതി ആരോപിച്ചു. ഇയാൾ വളരെ നല്ലവനായി ആണ് ചാനലിൽ അഭിനയിക്കുന്നത്. ഇയാൾ അന്ന് പേര് പറഞ്ഞിരുന്നത് ബാലു എന്നായിരുന്നു.

എന്നാൽ ഇയാളുടെ ദൃശ്യങ്ങൾ ചാനലിൽ വന്നപ്പോൾ ആണ് ബാലചന്ദ്രകുമാർ ആണ് ഇയാൾ എന്ന് തനിക്ക് മനസിലായതെന്നും ഇവർ പറയുന്നു. ദിലീപ് തെറ്റുകാരനാണോ എന്നൊന്നും തനിക്കറിയില്ല, നടിക്ക് നീതി കിട്ടണമെന്നാണ് തന്റെ ആഗ്രഹം. എന്നാൽ ഇയാൾ ഇപ്പോൾ അണിഞ്ഞിരിക്കുന്ന മുഖംമൂടി ആണ്. 10 വർഷം മുൻപാണ് തന്നെ ഇയാൾ പീഡിപ്പിച്ചത്. ഇത്രയും നാൾ താൻ ഈ വിവരം പുറത്തു പറയാതിരുന്നത് ഭയന്നിട്ടാണെന്ന് ഇവർ പറയുന്നു.

ഇയാൾക്കെതിരെ താന്‍ ഇതുവരെ നിയമനടപടിക്ക് പോകാതിരുന്നത് തന്റെ ദൃശ്യങ്ങള്‍ പുറത്തു വിട്ടാല്‍ ആത്മഹത്യ ചെയ്യേണ്ടി വരും എന്നതു കൊണ്ടാണെന്നും യുവതി പറഞ്ഞു. ഇയാൾക്കെതിരെ നിയമപരമായി പോരാടുമെന്നും, നിലവിൽ ഡിജിപിയ്ക്ക് പരാതി നൽകിയിട്ടുണ്ടെന്നും യുവതി പറഞ്ഞു. താൻ ജോലി ചെയ്തു ജീവിക്കുന്ന പാവപ്പെട്ട ഒരാൾ ആണെന്നും തനിക്ക് ഇയാളെ ഭയമാണെന്നും യുവതി പറയുന്നു. ഇയാൾ പീഡിപ്പിച്ച വിവരം പറഞ്ഞാൽ തന്റെ ദൃശ്യങ്ങൾ പുറത്തു വിടുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയതായും കൊല്ലുമെന്ന് പറഞ്ഞതായും ഇവർ പറയുന്നു.

തന്നെ വേണമെങ്കിൽ നുണപരിശോധനയ്ക്ക് വിധേയയാക്കണമെന്നും താൻ അതിനു തയ്യാറാണെന്നും ഇവർ പറയുന്നു. അതെ സമയം ബാലചന്ദ്രകുമാറിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് സോഷ്യൽ മീഡിയയുടെ ആവശ്യം. ദിലീപിനെ ഇയാൾ മനഃപൂർവ്വം തിരക്കഥ വായിപ്പിച്ചു റെക്കോഡ് ചെയ്തു കുടുക്കുകയായിരുന്നു എന്നാണ് ദിലീപിനോട് അടുത്ത വൃത്തങ്ങൾ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button