ദോഹ: ഫെബ്രുവരി മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ. ഖത്തർ എനർജിയാണ് ഇന്ധന നിരക്ക് പ്രഖ്യാപിച്ചത്. പെട്രോൾ പ്രീമിയം നിരക്കിൽ നേരിയ വർധനവ് ഉണ്ടായിട്ടുണ്ട്. എന്നാൽ സൂപ്പർ, ഡീസൽ നിരക്കുകൾക്ക് മാറ്റമില്ല. പെട്രോൾ പ്രീമിയം ലിറ്ററിന് 2.05 റിയാൽ, സൂപ്പർ ലിറ്ററീന് 2.10 റിയാൽ, ഡീസൽ ലിറ്ററിന് വില 2.05 റിയാൽ എന്നിങ്ങനെയാണ് നിരക്ക്. രാജ്യാന്തര എണ്ണവിപണി നിരക്ക് പ്രകാരമാണ് എല്ലാ മാസവും നിരക്ക് പുതുക്കി നിശ്ചയിക്കുന്നത്.
അതേസമയം യുഎഇയിലും ഫെബ്രുവരി മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. ഇന്ധന വില കമ്മിറ്റിയാണ് വില പ്രഖ്യാപിച്ചത്. ഫെബ്രുവരി ഒന്നു മുതൽ സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 2.94 ദിർഹമയിരിക്കും നിരക്ക്. ജനുവരി മാസം സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 2.65 ദിർഹമായിരുന്നു നിരക്ക്.
സ്പെഷ്യൽ 95 പെട്രോളിന് ഫെബ്രവരി 1 മുതൽ 2.82 ദിർഹമാണ് വില. ജനുവരി മാസം സ്പെഷ്യൽ 95 പെട്രോളിന്റെ വില 2.53 ദിർഹം ആയിരുന്നു. ഇ-പ്ലസ് 91 പെട്രോളിന് ലിറ്ററിന് 2.75 ദിർഹമാണ് ഫെബ്രുവരിയിലെ നിരക്ക്. ജനുവരി മാസത്തിൽ ഇ പ്ലസ് ലിറ്ററിന് 2.46 ദിർഹമായിരുന്നു വില.
ജനുവരി മാസത്തിൽ ലിറ്ററിന് 2.56 ദിർഹമായിരുന്ന ഡീസലിന് 2022 ഫെബ്രുവരിയിൽ ലിറ്ററിന് 2.88 ദിർഹമാണ് നിരക്കായി ഈടാക്കുക.
Read Also: തായ്വാൻ വ്യോമതിർത്തി ലംഘിച്ച് ചൈനീസ് യുദ്ധവിമാനങ്ങൾ : ഒരു മാസത്തിൽ 24 ലംഘനങ്ങൾ
Post Your Comments