ന്യൂഡൽഹി : കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് 2022 നെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബജറ്റിനെ നരേന്ദ്ര മോദി സർക്കാറിന്റെ സീറോ സം ബജറ്റെന്നാണ് രാഹുൽ ഗാന്ധി വിശേഷിപ്പിച്ചത്. ദരിദ്രർക്കും കർഷകർക്കും ബജറ്റിൽ സ്ഥാനമില്ലെന്നായിരുന്നു രാഹുലിന്റെ വിമർശനം. ട്വിറ്റലൂടെയായിരുന്നു രാഹുലിന്റെ വിമർശനം.
‘മോദി സർക്കാരിന്റേത് പൊള്ളയായ ബജറ്റാണ്. ശമ്പളക്കാർക്കും മധ്യവർഗത്തിനും ദരിദ്രർക്കും യുവാക്കൾക്കും കർഷകർക്കും ചെറുകിട വ്യവസായികൾക്കും ഒന്നും ബജറ്റിൽ ഒരു ആനുകൂല്യവുമില്ല’- രാഹുൽ ട്വീറ്ററിൽ കുറിച്ചു. അതേസമയം, രാഹുലിന്റെ പരാമർശത്തിനെതിരെ വ്യാപക വിമർശനമാണ് സോഷ്യൽമീഡിയയിൽ ഉയരുന്നത്. ബജറ്റ് അവതരണം കേൾക്കാതെ സഭയിലിരുന്ന് രാഹുൽ ഉറങ്ങുകയായിരുന്നോ എന്നാണ് പലരും ചോദിക്കുന്നത്. സമഗ്രമായ പഠനം നടത്തി രാജ്യത്തിന്റെ വികസനത്തിലൂന്നിയുള്ള ഭാവി മുന്നിൽ കണ്ടുള്ള ബജറ്റാണ് ഇന്ന് അവതരിക്കപ്പെട്ടതെന്ന് ചൂണ്ടിക്കാട്ടി നിരവധി പേരാണ് രംഗത്തെത്തിയത്.
പ്രധാനമായും നാല് മേഖലകൾക്ക് ഊന്നൽ നൽകിയാണ് ഇന്ന് ബജറ്റ് അവതരിക്കപ്പെട്ടത്. പിഎം ഗതി ശക്തി, സമസ്ത മേഖലകളിലും വികസനം,ഉത്പാദനക്ഷമത വർധിപ്പിക്കൽ, നിക്ഷേപ വർധന എന്നിവയാണ് നാല് മേഖലകൾ. ആത്മനിർഭർ പദ്ധതി പ്രകാരം 60 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിച്ചും, 400 പുതിയ വന്ദേഭാരത് ട്രെയിനുകൾ ആരംഭിച്ചും,ഒപ്പം കാർഷിക മേഖലയ്‌ക്ക് ഉണർവ് നൽകിയുമാണ് ഇന്ന് ബജറ്റ് അവതരിക്കപ്പെട്ടത്.
Post Your Comments