തിരുവനന്തപുരം: വിനോദസഞ്ചാരികളെ ഏറ്റവുമധികം സ്വാഗതം ചെയ്യുന്ന പ്രദേശമായി കേരളം. പ്രമുഖ ഡിജിറ്റൽ ട്രാവൽ പ്ലാറ്റ്ഫോമായ ബുക്കിങ് ഡോട്ട് കോം ആഗോളാടിസ്ഥാനത്തിൽ നടത്തിയ സർവേയിലാണ് ‘മോസ്റ്റ് വെൽക്കമിങ് റീജിയൻ’ വിഭാഗത്തിൽ കേരളം ഒന്നാം സ്ഥാനത്തെത്തിയത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിനോദ സഞ്ചാരികളിൽ നിന്നും ലഭിച്ച 232 ദശലക്ഷത്തിലധികം അവലോകനങ്ങളെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്. ശുചിത്വം, കോവിഡ് മാനദണ്ഡങ്ങൾ പാലിക്കൽ, സൗഹൃദാന്തരീക്ഷം, ആതിഥ്യമര്യാദ എന്നിങ്ങനെ നിരവധി മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് പുരസ്കാരം. പത്താമത്തെ വാർഷിക ട്രാവലർ റിവ്യൂ അവാർഡാണ് കേരളത്തിന് ലഭിച്ചത്.
വിനോദസഞ്ചാരികൾ ഏറ്റവും കൂടുതൽ എത്തിച്ചേരുന്ന രാജ്യത്തെ 5 പ്രദേശങ്ങളിൽ മാരാരിക്കുളം, തേക്കടി, വർക്കല എന്നിവ ഉൾപ്പെടുന്നു. ആദ്യ രണ്ടു സ്ഥാനങ്ങളിൽ ഗോവയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. ഈ അവാർഡ് വളരെ പ്രാധാന്യമർഹിക്കുന്നതാണ് ടൂറിസം ഡയറക്ടർ വി.ആർ കൃഷ്ണതേജ അറിയിച്ചു.
Post Your Comments