ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പരക്ക് വേദിയാവുന്ന കൊല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡന്‍സില്‍ 75 ശതമാനം കാണികളെ പ്രവേശിപ്പിക്കുമെന്ന് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്. ഇന്‍ഡോര്‍, ഔട്ട് ഡോര്‍ കായിക മത്സരങ്ങള്‍ക്ക് 75 ശതമാനം കാണികളെ പ്രവേശിപ്പിക്കാമെന്ന പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു.
ഈ സാഹചര്യത്തില്‍ ഇന്ത്യ-വിന്‍ഡീസ് ടി20 പരമ്പര കാണാന്‍ 50000ത്തോളം പേരെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കാനാകുമെന്നാണ് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ വിലയിരുത്തല്‍. സ്റ്റേഡിയത്തിലേക്ക് കാണികളെ പ്രവേശിപ്പിക്കാന്‍ അനുമതി നല്കിയ സര്‍ക്കാര്‍ തിരുമാനത്തെ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് അവിഷേക് ഡാല്‍മിയ സ്വാഗതം ചെയ്തു.
കഴിഞ്ഞ വര്‍ഷം ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിനും കൊല്‍ക്കത്തയാണ് വേദിയായത്. അന്ന് 50 ശതമാനം കാണികളെയാണ് സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിച്ചത്. കട്ടക്ക്, വിശാഖപട്ടണം, തിരുവനന്തപുരം എന്നീ വേദികളില്‍ നടക്കേണ്ട ടി20 പരമ്പരയാണ് കൊവിഡ് സാഹചര്യത്തില്‍ ബിസിസിഐ കൊല്‍ക്കത്തയില്‍ മാത്രമായി പരിമിതപ്പെടുത്തിയത്.
Read Also:- ചര്‍മ്മ പ്രശ്നങ്ങള്‍ അകറ്റാൻ ചില വഴികൾ ഇതാ!
ടി20 പരമ്പരക്ക് മുന്നോടിയായി നടക്കുന്ന ഏകദിന പരമ്പര അഹമ്മദാബാദ്, ജയ്പൂര്‍, കൊല്‍ക്കത്ത എന്നിവിടങ്ങളിലായിരുന്നു നിശ്ചയിച്ചിരുന്നത്. ഇത് അഹമ്മദാബാദില്‍ മാത്രമായി പരിമിതപ്പെടുത്തി. ഈ മാസം ആറിനാണ് ഏകദിന പരമ്പര തുടങ്ങുന്നത്.
Post Your Comments