കഴിഞ്ഞ മത്സരത്തില്‍ തോറ്റെങ്കിലും കേരളാ ബ്ലാസ്റ്റേഴ്‌സിന് ആദ്യ നാലില്‍ എത്താനാകുമെന്ന് പരിശീലകന്‍ ഇവാന്‍ വുകമനോവിച്ച്. ടേബിളില്‍ഒന്നാം സ്ഥാനത്തായിരുന്ന ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ മത്സരത്തില്‍ ബാംഗ്ളൂരിനോട് ഒരു ഗോളിന് പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയായിരുന്നു പരിശീലകന്റെ പ്രതികരണം.
‘ഞങ്ങളുടെ ക്യാമ്പില്‍ കോവിഡ് വ്യാപിക്കുന്നതിന് മുമ്പ് ലീഗില്‍ ഏറ്റവും മികച്ച ഫുട്‌ബോള്‍ കളിച്ചത് ഞങ്ങളായിരുന്നെന്ന് ഞാന്‍ കരുതുന്നു. പോയിന്റുകള്‍ നഷ്ടപ്പെടുത്തുമ്പോള്‍ നിങ്ങള്‍ മെച്ചപ്പെടുത്തേണ്ട കാര്യങ്ങളുണ്ട്. ഇപ്പോള്‍ നമ്മള്‍ ഇനിയും മുന്നോട്ട് പോവുകയും, പോസിറ്റീവായി തുടരുകയും വേണം’.
‘ആദ്യ നാലിലെത്തി പ്ലേ ഓഫിലെത്തുക എന്നതാണ് ബ്ലാസ്റ്റേഴ്സിന് മുന്നിലുള്ള പ്രധാന വെല്ലുവിളി, അതിനായി തുടര്‍ന്നുള്ള മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് തിരിച്ചുവരും. സീസണിന്റെ തുടക്കത്തില്‍ ആദ്യ നാലിനെ കുറിച്ച് സംസാരിച്ചിട്ടില്ല. എന്നാല്‍, ഇപ്പോഴത്തെ സാഹചര്യത്തില്‍ ആദ്യ നാലിലെത്താനുള്ള അവസരം തങ്ങള്‍ക്കുണ്ട്’.
Read Also:- ശരീരഭാരം കുറയ്ക്കാന്‍ കുരുമുളക്!
‘ഇത്തരത്തിലുള്ള ഒരു മത്സരം തോറ്റെങ്കിലും, ഞങ്ങള്‍ ഖേദിക്കാതെ ഇരിക്കേണ്ടതുണ്ട്. കാരണം ഇന്ന് ഞങ്ങള്‍ കളിച്ച രീതി, പോരാടാനും, പോയിന്റുകള്‍ നേടാനും ആഗ്രഹിച്ചുള്ളതായിരുന്നു. ആവേശത്തോടെയും അര്‍പ്പണ ബോധത്തോടെയുമാണ് ഈ കുട്ടികള്‍ കളിച്ചതെന്ന് പറയുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു’ വുകമനോവിച്ച് പറഞ്ഞു.
Post Your Comments