നെടുങ്കണ്ടം: ഹൃദ്രോഗിയായ മധ്യവയസ്കനെ ക്രൂരമായി മർദിച്ച സംഭവത്തിൽ പിതാവും മകനും പൊലീസ് പിടിയിൽ. കല്ലാർ പാറയിൽ വേണു(57)വിനെ ആണ് മർദിച്ചത്. സംഭവത്തിൽ കല്ലാർ സ്വദേശിയായ ചേരിക്കൽ ഗോപി(59), മകൻ രാഹുൽ(22) എന്നിവരാണ് അറസ്റ്റിലായത്.
ശനിയാഴ്ച രാത്രിയിലാണ് സംഭവം. നെടുങ്കണ്ടത്തിനു സമീപം കല്ലാറിൽ വെച്ച് മദ്യലഹരിയിൽ രണ്ടുപേരുംചേർന്ന് മർദിക്കുകയായിരുന്നു. വേണുവിന്റെ നെഞ്ചിനും തലയ്ക്കും പരിക്കും വലത് കൈക്ക് പൊട്ടലുമുണ്ട്. ദേഹമാസകലം ചതവുണ്ടായ ഇയാളെ കല്ലാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മുമ്പ് രണ്ടുതവണ ഹൃദയാഘാതമുണ്ടായയാളാണ് വേണു.
Read Also : കേന്ദ്ര സർക്കാരിന്റെ ഏക പക്ഷീയമായ നിലപാട് എത്രയും വേഗം തിരുത്തണം: ജോൺ ബ്രിട്ടാസ്
മകൻ പിതാവിനെ അസഭ്യം പറഞ്ഞത് വേണു ചോദ്യംചെയ്തതാണ് ആക്രമണത്തിലേക്ക് നയിച്ചത്. ഇരുവരുടെയും ആക്രമണത്തിൽ ബോധരഹിതനായ വേണുവിനെ പ്രദേശവാസികൾ ആണ് നെടുങ്കണ്ടം താലുക്കാശുപത്രിയിൽ എത്തിച്ചത്. തുടർന്ന് പരിക്ക് ഗുരുതരമായതിനാൽ വേണുവിനെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ രാവിലെ വീട് വളഞ്ഞാണ് നെടുങ്കണ്ടം പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments