
റിയാദ്: കള്ളപ്പണം വെളുപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളിൽ നിന്നും 200 കോടി റിയാൽ കണ്ടുകെട്ടി. പ്രതികൾക്ക് 10 കോടി റിയാൽ പിഴ ചുമത്തുകയും ചെയ്തു. പബ്ലിക് പ്രോസിക്യൂഷനാണ് ഇക്കാര്യം അറിയിച്ചത്. നിയമവിരുദ്ധമായി വിദേശത്തേക്കു അയച്ചതിനു തുല്യമായ തുകയാണ് പ്രതികളിൽ നിന്നു കണ്ടുകെട്ടിയതെന്ന് പബ്ലിക് പ്രോസിക്യൂഷൻ പറഞ്ഞു. കേസിൽ പ്രതികളായ സ്വദേശി പൗരനും വിദേശിയ്ക്കുമെതിരെയാണ് നടപടി സ്വീകരിച്ചത്.
Read Also: കെഎസ്ആര്‍ടിസി ബസിനുള്ളില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ മൃതദേഹം: പോലീസ് അന്വേഷണം ആരംഭിച്ചു
പണത്തിന്റെ ഉറവിടം മറച്ചുവച്ച് സ്വദേശിയുടെ വാണിജ്യ സ്ഥാപനം വഴി വിദേശത്തേക്കു അയയ്ക്കുകയായിരുന്നു. ശിക്ഷാ കാലാവധി പൂർത്തിയായ ശേഷം പ്രവാസിയെ നാടുകടത്തും.
Post Your Comments