ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ വെസ്റ്റിൻഡീസിന് 17 റണ്‍സിന്റെ തകർപ്പൻ ജയം. ജേസണ്‍ ഹോള്‍ഡര്‍ എറിഞ്ഞ അവസാന ഓവറില്‍ 20 റണ്‍സായിരുന്നു ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. 28 പന്തില്‍ 41 റണ്‍സുമായി സാം ബില്ലിംഗ്സും ക്രിസ് ജോര്‍ദ്ദാനുമായിരുന്നു ക്രീസില്‍. അവസാന ഓവറിലെ അദ്യ പന്ത് സാം ബില്ലിംഗ്സിനിതിരെ നോ ബോള്‍ എറിഞ്ഞ ഹോള്‍ഡര്‍ ഒരു സിംഗിളും വഴങ്ങി.
അടുത്ത പന്തില്‍ റണ്‍സ് വഴങ്ങിയില്ല. രണ്ടാം പന്തില്‍ ജോര്‍ദ്ദാനെ(7) പുറത്താക്കിയ ഹോള്‍ഡര്‍ മൂന്നാം പന്തില്‍ സാം ബില്ലിംഗ്സിനെ വീഴ്ത്തി. നാലാം പന്തില്‍ ആദില്‍ റഷീദിനെ പുറത്താക്കി ഹാട്രിക്ക് തികച്ച ഹോള്‍ഡര്‍ അഞ്ചാം പന്തില്‍ സാഖിബ് മഹമ്മൂദിനെയും പുറത്തായി ഇംഗ്ലണ്ടിനെ ഓള് ഔട്ടാക്കി. 180 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 162 റണ്‍സിന് ഓള് ഔട്ടായി. ഇതോടെ അഞ്ച് മത്സര പരമ്പര വിന്‍ഡീസ് 3-2ന് സ്വന്തമാക്കി. സ്കോര്‍ വെസ്റ്റ് ഇന്‍ഡീസ് 20 ഓവറില്‍ 179/4, ഇംഗ്ലണ്ട് 19.5 ഓവറില്‍ 162ന് ഓള്‍ഔട്ട്.
Read Also:- കണ്‍തടത്തിലെ കറുപ്പ് നീക്കാൻ ഐസ് ക്യൂബ്
നേരത്തെ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസ് ക്യാപ്റ്റന്‍ കീറോണ്‍ പൊള്ളാര്‍ഡ്(25 പന്തില്‍ 41), റോവ്മാന്‍ പവല്‍(17 പന്തില്‍ 35) കെയ്ല്‍ മേയേഴ്സ്(19 പന്തില്‍ 31), ബ്രാണ്ടന്‍ കിംഗ്(31 പന്തില്‍ 34) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്തത്. മറുപടി ബാറ്റിംഗില്‍ ജെയിംസ് വിന്‍സ്(35 പന്തില്‍ 55), സാം ബില്ലിംഗ്സ്(28 പന്തില്‍ 41) എന്നിവര്‍ മാത്രമെ ഇംഗ്ലണ്ടിനായി പൊരുതിയുള്ളു.
Post Your Comments