
പ്രായപൂർത്തിയായ രണ്ട് പേർ വിവാഹത്തിലൂടെയോ ലിവ് ഇൻ ബന്ധത്തിലൂടെയോ ഒരുമിച്ച് താമസിക്കാൻ തീരുമാനിച്ചാൽ “സദാചാര പൊലീസിങ്” അനുവദിക്കാനാവില്ലെന്ന് മധ്യപ്രദേശ് ഹൈകോടതി വ്യക്തമാക്കി. ജബൽപൂർ സ്വദേശിയായ ഗുൽജാർ ഖാൻ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജിയിൽ വിധി പറയുകയായിരുന്നു കോടതി.
Also Read : ദിവസവും ചായ കുടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്?: നിങ്ങളുടെ ഹൃദയത്തിന് സംഭവിക്കുന്നത് ഇക്കാര്യങ്ങൾ
ഗുൽജാർ ഖാനും മഹാരാഷ്ട്ര സ്വദേശിയായ ആർതി സാഹുവും വിവാഹം കഴിക്കുന്നത്. തുടർന്ന് ഇസ്ലാം മതം സ്വീകരിച്ച സാഹുവിനെ മാതാപിതാക്കൾ ബലം പ്രയോഗിച്ച് വാരാണസിയിലേക്ക് കൊണ്ടുപോവുകയും വീട്ടുതടങ്കലിലാക്കുകയും ചെയ്തു. ഇതിനെതിരെ ഗുൽജാർ ഖാന്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഹരജിക്കാരനെ വിവാഹം കഴിച്ചിട്ടുണ്ടെന്നും അയാളോടൊപ്പം ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ആർതി സാഹു കോടതിയിൽ മൊഴി നൽകി. അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിൽ നിന്ന് വീഡിയോ കോൺഫറൻസ് വഴിയാണ് സാഹു കോടതിയിൽ ഹാജരായത്.
Post Your Comments