Latest NewsNewsIndia

ജീവനൊടുക്കാന്‍ പോകുന്നു: പിതാവിനോട് ഫോണിൽ പറഞ്ഞതിന് ശേഷം ആറാംനിലയില്‍നിന്ന് ചാടി മോഡലിന്റെ ആത്മഹത്യാശ്രമം

ജയ്പുര്‍: ഫാഷന്‍ മോഡലായ യുവതി ആറാം നിലയില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. രാജസ്ഥാനിലെ ജോധ്പുര്‍ സ്വദേശി ഗണേശ് ഉപാധ്യയുടെ മകള്‍ ഗുന്‍ഗുന്‍ ഉപാധ്യ(19)യാണ് താമസിച്ചിരുന്ന ഹോട്ടല്‍ കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് ലഭ്യമായ വിവരം.

ശനിയാഴ്ച രാത്രി ജോധ്പുരിലെ ഹോട്ടല്‍ ലോര്‍ഡ്‌സ് ഇന്നില്‍വെച്ചാണ് ഗുന്‍ഗുന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആത്മഹത്യാശ്രമത്തിന് തൊട്ടുമുമ്പ് യുവതി പിതാവിനെ ഫോണില്‍വിളിച്ചിരുന്നതായും താന്‍ ജീവനൊടുക്കാന്‍ പോവുകയാണെന്ന് പറഞ്ഞതായും പോലീസ് അറിയിച്ചു. മകളുടെ ഫോണ്‍ വന്നതിന് പിന്നാലെ പിതാവ് വിവരം പോലീസിനെ അറിയിച്ചിരുന്നു.

മീഡിയവൺ ചാനലിന്റെ സംപ്രേഷണം തടഞ്ഞ നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ ഭരണകൂട കയ്യേറ്റം: എംബി രാജേഷ്

ഇതേതുടര്‍ന്ന് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്തിയ പോലീസ് സംഘം ഉടൻതന്നെ ഹോട്ടലില്‍ എത്തുകയായിരുന്നു. യുവതിയുടെ നെഞ്ചിനും കാലുകള്‍ക്കും ഗുരുതരമായ പരിക്കേറ്റിട്ടുണ്ടെന്നാണ് പോലീസ് നല്‍കുന്നവിവരം. ആത്മഹത്യാശ്രമത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ലെന്നുംനിലവിലെ സാഹചര്യത്തില്‍ യുവതിയുടെ മൊഴിയെടുക്കാനാകില്ലെന്നും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button