ഗുജറാത്ത്: പ്രവാചകന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു എന്നാരോപിച്ച് കിഷൻ ഭർവാദ് എന്ന യുവാവിനെ ദാരുണമായ കൊലപെടുത്തിയ കേസിൽ തീവ്ര ഇസ്ലാമിക പുരോഹിതൻ മൗലാന ഖമർ ഗനി ഉസ്മാനി അറസ്റ്റിൽ. കേസുമായി ബന്ധപ്പെട്ട് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യുന്നതിനുമുമ്പ്, പ്രവാചകൻ മുഹമ്മദ് നബിയുടെ ബഹുമാനം സംരക്ഷിക്കുന്നത് തുടരണമെന്ന് മൗലാന ഖമർ ഗനി ഉസ്മാനി ഇസ്‌ലാമിസ്റ്റുകളോട് ആഹ്വാനം ചെയ്തു.
സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
‘എന്നെ കസ്റ്റഡിയിൽ എടുക്കുന്നു. പോലീസുകാർക്ക് അന്വേഷണം വേണമെങ്കിൽ ഞാൻ സഹകരിക്കും. അവർ വിജയിക്കാൻ നമുക്ക് അനുവദിക്കാനാവില്ല. നിങ്ങളുടെ എല്ലാ ശക്തിയും ശക്തിയും ഉപയോഗിച്ച് മുന്നോട്ട് വരൂ. ഞാൻ ജയിലിൽ കിടന്നാലും നിങ്ങൾ ദൗത്യം ഉപേക്ഷിക്കരുത്, നിങ്ങൾ, മുസ്ലീങ്ങൾ ഭയപ്പെടേണ്ട കാര്യമില്ല.’ മൗലാന ഖമർ ഗനി ഉസ്മാനി ആഹ്വാനം ചെയ്തു.
രാജു നാരായണ സ്വാമിക്ക് ലിയനാര്‍ഡോ ഡാവിഞ്ചി ഫെല്ലോഷിപ്പ് നല്‍കി അമേരിക്കന്‍ യൂണിവേഴ്‌സിറ്റി
ജനുവരി 25 ന് അഹമ്മദാബാദിലെ ദണ്ഡുക നഗരത്തിലെ മോധ്‌വാഡ-സുന്ദ്കുവ പ്രദേശത്ത് വച്ചാണ് കിഷൻ (27) വെടിയേറ്റ് മരിച്ചത്. പ്രതികളായ രണ്ട് പേരെയും ആയുധം നൽകിയ മസ്ജിദ് പുരോഹിതനെയും കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Post Your Comments