ദില്ലി: രാജ്യത്ത് മൂന്നാം തരംഗത്തിൽ ആദ്യമായി പ്രതിവാര കൊവിഡ് കേസുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി. എന്നാൽ മരണസംഖ്യ അനുപാതികമായി കുറയുന്നില്ല. രാജ്യത്തെ മരണസംഖ്യ 41 ശതമാനം ഉയർന്നു. അതേസമയം പ്രതിവാര കൊവിഡ് കേസുകൾ 19 ശതമാനത്തോളം കുറഞ്ഞു. ജനുവരി 24 മുതൽ 30 വരെയുള്ള ഏഴ് ദിവസങ്ങളിലായി 17.5 ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
Also read: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും: ബോർഡിന്റെ നിലനിൽപ്പിന് വർധനവ് അനിവാര്യമെന്ന് മന്ത്രി
രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെ മൂന്നാം തരംഗം കുറഞ്ഞു വരികയാണ് എന്നാണ് കരുതപ്പെടുന്നത്. എന്നാൽ കേരളം അടക്കം നിരവധി സംസ്ഥാനങ്ങളിൽ പ്രതിദിന കൊവിഡ് കേസുകളിൽ വ്യക്തമായ കുറവ് രേഖപ്പെടുത്തുന്നില്ല. കഴിഞ്ഞ ആഴ്ച പരിശോധനകളുടെ എണ്ണത്തിലും 10 ശതമാനത്തോളം കുറവ് ഉണ്ടായിരുന്നു. ഇന്നലെ വരെയുള്ള ടിപിആർ കണക്ക് 15.68 ശതമാനം ഇടിഞ്ഞു. കഴിഞ്ഞ ആഴ്ചയിൽ ടിപിആർ 17.28 ശതമാനം കുറഞ്ഞിരുന്നു.
രാജ്യത്തിൽ ജനുവരി 17 മുതൽ 23 വരെ 21.7 ലക്ഷം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് മൂന്നാം തരംഗത്തിലെ ഏറ്റവും ഉയർന്ന കൊവിഡ് നിരക്ക് ആണ്. രാജ്യത്തെ കൊവിഡ് കേസുകൾ വരും ദിവസങ്ങളിലും കുറഞ്ഞാൽ മൂന്നാം തരംഗത്തിന്റെ പ്രഹരശേഷി കുറഞ്ഞതായി കണക്കാക്കാം.
Post Your Comments