KeralaLatest NewsNews

കേരളത്തില്‍ സ്വര്‍ണ കള്ളക്കടത്തിന് പുതിയ മാര്‍ഗങ്ങള്‍, സ്വര്‍ണം കടത്തുന്നത് കൂടുതലായും സ്ത്രീകള്‍

അടിവസ്ത്രത്തിലും പാഡിലും ജനനേന്ദ്രിയത്തിലും സ്വര്‍ണം

കണ്ണൂര്‍: സംസ്ഥാനത്ത് സ്വര്‍ണം കടത്തുന്നതിന് സംഘാംഗങ്ങള്‍ പുതുരീതികള്‍ പരീക്ഷിക്കുന്നു. കേരളത്തിലെ മൂന്ന് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തിന് സ്ത്രീകളെയും കട്ടികളെയും ഉപയോഗിക്കുന്നത് കൂടി വരികയാണെന്ന് കസ്റ്റംസ് അധികൃതര്‍ പറയുന്നു.

Read Also : പശുവിനെ കശാപ്പ് ചെയ്ത് ബിജെപി പതാകയിൽ കിടത്തി: ദൃശ്യങ്ങൾ വൈറലായത്തിന് പിന്നാലെ യുവാക്കൾ പിടിയിൽ

കണ്ണൂര്‍ വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ മസ്‌ക്കറ്റില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശിനി അടിവസ്ത്രത്തിലെ പാഡിനുള്ളില്‍ ഒളിപ്പിച്ചായിരുന്നു സ്വര്‍ണം കടത്തിയത്. കൈക്കുഞ്ഞുമായിട്ടായിരുന്നു യുവതി എത്തിയത്. പിരിയഡ്‌സ് ആയതു കൊണ്ടാണ് പാഡ് ധരിച്ചതെന്നാണ് യുവതി പറഞ്ഞത്. വിശദമായി പരിശോധിച്ചപ്പോഴാണ് ഒന്നര വയസുള്ള കുട്ടിയമായെത്തിയ യുവതിയില്‍ നിന്നും പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണം പിടികൂടിയത്.

പാന്റ്‌സില്‍ തേച്ചുപിടിപ്പിച്ച സ്വര്‍ണമിശ്രിതവും കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. കോഴിക്കോട് സ്വദേശികളായ അമ്മയും മകളുമാണ് പിടിയിലായത്. ചോക്ലേറ്റിനുള്ളിലും പാത്രം കഴുകാന്‍ ഉപയോഗിക്കന്ന സ്‌ക്രബറിനുള്ളിലും ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ചിട്ടുണ്ട്. കടലാസ് രൂപത്തിലും റിബണിന്റെ രൂപത്തിലും സ്വര്‍ണം പിടികൂടിയിട്ടണ്ട്. മലദ്വാരത്തിലും വൈദ്യതോപകരണങ്ങളിലും ഒളിപ്പിച്ച് കടത്തുന്നതാണ് പതിവായ രീതി. വസ്ത്രത്തില്‍ ബെല്‍റ്റിന്റെ ഭാഗത്തും മറ്റും തുന്നിച്ചേര്‍ത്തും സ്വര്‍ണം കടത്താറുണ്ട്. യുവതികള്‍ തങ്ങളുടെ ജനനേന്ദ്രിയത്തിനുള്ളിലും സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുന്നതും പതിവാണ്.

സ്വര്‍ണം കടത്തുന്ന സ്ത്രീകള്‍ പിഞ്ചുകുട്ടികളുമായാണ് എത്തുക. കസ്റ്റംസ് പരിശോധിക്കന്നതിനിടെ കുട്ടിയെ വേദനിപ്പിച്ച് കരയിപ്പിക്കും. കുഞ്ഞിന്റെ നിര്‍ത്താതെയുള്ള കരച്ചില്‍ കാരണം കസ്റ്റംസ് പരിശോധന വേഗത്തിലാക്കുമെന്ന തോന്നലാണ് സംഘം കുഞ്ഞങ്ങളെയും കൂടെ കൊണ്ടുവരുന്നത്. സ്വര്‍ണക്കടത്തമായി ബന്ധപ്പെട്ട് കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് സ്വദേശികളാണ് അറസ്റ്റിലാകുന്നവരില്‍ ഏറെയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button