ന്യൂഡൽഹി: വരാനിരിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ (ഏപ്രില്‍ 2022 മുതല്‍ മാര്‍ച്ച് 2023) രാജ്യം 8 മുതല്‍ 8.5 ശതമാനം വരെ സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് സാമ്പത്തിക സര്‍വേ. 2022 ല്‍ ഇന്ത്യ 9.2 ശതമാനം ജിഡിപി വളര്‍ച്ച നേടുമെന്നും വാര്‍ഷിക ബജറ്റിന് മുന്നോടിയായി ധനമന്ത്രി നിര്‍മല സീതാരാമന്‍ സഭയുടെ സഭയുടെ മേശപ്പുറത്ത് വച്ച 2021-22 വര്‍ഷത്തെ സാമ്പത്തിക സര്‍വേ വ്യക്തമാക്കുന്നു.രാജ്യത്തെ വിവിധ മേഖലകള്‍ വരും വര്‍ഷത്തില്‍ മികച്ച വളര്‍ച്ച കൈവരിക്കുമെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു.
അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള പൊതു ബജറ്റിന് മുന്നോടിയായാണ് സാമ്പത്തിക സര്‍വേ പുറത്ത് വിട്ടത്. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നയപ്രഖ്യാപന പ്രസംഗത്തോടെ ഈ വര്‍ഷത്തെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ രാജ്യസഭയുടെയും ലോക്‌സഭയുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു രാഷ്ട്രപതി നയപ്രഖ്യാപനം നടത്തിയത്.
രാജ്യത്തിന്റെ സ്വാശ്രയത്വത്തിനാണ് പ്രാധാന്യം എന്ന് വ്യക്തമാക്കിയായിരുന്നു രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. ഇതിനിടെ പെഗാസസ് വിഷയം ഉയര്‍ത്തി പ്രതിപക്ഷം സഭയില്‍ പ്രതിഷേധിക്കുകയും ചെയ്തു.
Post Your Comments