തിരുവനന്തപുരം: മഹാത്മ ഗാന്ധിയെ അനുസ്മരിച്ച എ എ റഹീമിനെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പഴയ മുദ്രാവാക്യം കാണിച്ച് പരിഹസിച്ച് സോഷ്യൽ മീഡിയ. ഗാന്ധിയെന്ന് വിളിക്കില്ല, കോന്തിയെന്നും വിളിക്കില്ല, ഇൻക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം പങ്കുവച്ചുകൊണ്ടാണ് സോഷ്യൽ മീഡിയയുടെ പരിഹാസം.
‘രക്തസാക്ഷിയ്ക്ക് മരണമില്ല, ഗാന്ധി ഇനിയും മരിയ്ക്കാത്ത ഗാന്ധി’- എന്നായിരുന്നു എ എ റഹീമിന്റെ ഫേസ്ബുക് പോസ്റ്റ്. ഇതിനെതിരെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ രൂക്ഷ വിമർശനം ഉയരുന്നത്. ‘ഈയിടെയായി സഖാക്കൾക്ക് അൽപ്പം രാജ്യസ്നേഹം കൂടുന്നുണ്ടോ എന്നൊരു സംശയം, 75 വർഷം ആയപ്പോൾ സ്വാതന്ത്ര്യദിനമൊക്കെ ആചരിച്ചു തുടങ്ങിയല്ലേ, എന്താണ് ഇപ്പോൾ ഗാന്ധിജിയോട് ഒരു വല്ലാത്ത സ്നേഹം’, സോഷ്യൽ മീഡിയ വിമർശിക്കുന്നു.
‘മോദിയോടുള്ള പേടിയിൽ പണ്ട് എതിർത്തിരുന്ന ഗാന്ധിയെ കമ്മി അന്തങ്ങൾ ഇപ്പോൾ തോളിലേറ്റി നടക്കുന്നു. ഇന്ന് ഇന്ത്യയിൽ ഏത് രാക്ഷസനും തീവ്രവാദത്തിന്റെയും പരിശുദ്ധിയുടെയും മുഖം മൂടി അണിയാൻ ദുരുപയോഗം ചെയ്യുന്ന ഒരു പേരാണ് ഗാന്ധി. എല്ലാ വർഷവും ജനുവരി 31 ന് ആ ദുരുപയോഗം അതിന്റെ പാരമ്യത്തിലെത്താറുണ്ട് എന്നതാണ് യാഥാർത്ഥ്യം’, സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നു.
Post Your Comments