NattuvarthaLatest NewsKeralaNews

അത്രമേൽ പ്രണയിച്ച ഭാര്യ തന്നെയും മക്കളെയും ഉപേക്ഷിച്ചു കാമുകനൊപ്പം ഒളിച്ചോടി: മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു

കാസർഗോഡ്: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനോപ്പം ഭാര്യ ഒളിച്ചോടിയതിൽ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. കാഞ്ഞങ്ങാട് പെരിയ അരങ്ങനടുക്കത്തെ വിനോദ്(33) ആണ് വീട്ടുവളപ്പില്‍ തൂങ്ങി മരിച്ചത്.

Also Read:കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ ലം​ഘി​ച്ച് എ​ൻ​ഗേ​ജ്മെ​ന്‍റ് പാ​ർ​ട്ടി : മൂ​ന്ന് പേ​ർ​ക്കെ​തി​രെ കേസ്, ഒരാൾ അറസ്റ്റിൽ

ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് രണ്ട് മക്കളുടെ കൂടി പിതാവായ വിനോദ് രണ്ടുദിവസത്തെ തിരച്ചിലിന് ശേഷം ബേക്കല്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാൽ പോലീസിന്റെ അന്വേഷണത്തില്‍ പയ്യന്നൂര്‍ സ്വദേശിയായ യുവാവിനൊപ്പം യുവതി ഒളിച്ചോടിയതായി കണ്ടെത്തി.

തുടർന്ന് യുവതിയോട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെടുകയായിരുന്നു. സ്റ്റേഷനിലെത്തിയ യുവതി ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനോടൊപ്പം ജീവിക്കാനാണ് തനിക്ക് ആഗ്രഹമെന്ന് പൊലീസിനെ അറിയിച്ചു. ഇതോടെ വീട്ടിലേക്ക് തിരിച്ചു പോയ വിനോദ് തന്റെ വീട്ടുവളപ്പിൽ തന്നെ ആത്മഹത്യ ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button