മുംബയ്: ഒരു യഥാർത്ഥ ഹിന്ദുത്വവാദി മഹാത്മാഗാന്ധിക്ക് പകരം മുഹമ്മദ് അലി ജിന്നയെയായിരുന്നു വെടിവെക്കേണ്ടിയിരുന്നതെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത്. 1948ൽ നാഥുറാം ഗോഡ്‌സെയുടെ വെടിയേറ്റാണ് രാഷ്ട്രപിതാവ് മരിച്ചത്. ഇതേതുടർന്ന് രാജ്യം ഇന്നുവരെ വിലപിക്കുകയായിരുന്നു എന്നും റാവത്ത് വ്യക്തമാക്കി.
‘പാകിസ്ഥാൻ രൂപീകരിക്കണമെന്നത് ജിന്നയുടെ ആവശ്യമായിരുന്നു. യഥാർത്ഥ ഹിന്ദുത്വവാദി ആയിരുന്നെങ്കിൽ അയാൾ വെടിവെക്കേണ്ടിയിരുന്നത് ഗാന്ധിയെയല്ല, ജിന്നയെയാണ്. അത്തരമൊരു പ്രവൃത്തി രാജ്യസ്നേഹം പ്രകടിപ്പിക്കുന്നതിന് വേണ്ടിയുള്ളതാകുമായിരുന്നു’. രാജ്യം രക്തസാക്ഷി ദിനം ആചരിക്കുന്ന വേളയിൽ, ശിവസേന നേതാവ് സഞ്ജയ് റാവത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Post Your Comments