Latest NewsIndiaInternational

ഒമാൻ ഡിഫൻസ് സെക്രട്ടറി ജനറൽ ഇന്ന് ഇന്ത്യയിലെത്തും

ന്യൂഡൽഹി: ഒമാൻ ഡിഫൻസ് സെക്രട്ടറി ജനറൽ മുഹമ്മദ് നാസർ അൽസാബി ഇന്ന് ഇന്ത്യ സന്ദർശിക്കും. ഫെബ്രുവരി 3 വരെ അദ്ദേഹം ഇന്ത്യയിൽ ഉണ്ടായിരിക്കും എന്നാണ് ലഭ്യമായ വിവരങ്ങൾ. സന്ദർശനത്തിനിടെ ഇന്ത്യൻ പ്രതിരോധ സെക്രട്ടറി അജയ് കുമാറിനൊപ്പം 10-ാമത് ജോയിന്റ് മിലിട്ടറി കോ-ഓപ്പറേഷൻ കമ്മിറ്റി (ജെഎംഎംസി) യോഗത്തിൽ മുഹമ്മദ് നാസർ അൽസാബി പങ്കെടുക്കും. അവസാനത്തെ ജെഎംഎംസി യോഗം നടന്നത് 2018-ൽ ഒമാനിൽ വെച്ചാണ്.

പത്താമത്തെ ജോയിന്റ് മിലിട്ടറി കോ-ഓപ്പറേഷൻ കമ്മിറ്റി യോഗത്തിൽ, ഇരു രാജ്യങ്ങളിലെയും പ്രതിരോധ സെക്രട്ടറിമാർ, നിലവിലുള്ള പ്രതിരോധ രംഗത്തെ സഹകരണം വിലയിരുത്തുകയും പ്രതിരോധ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ആശയങ്ങൾ അവതരിപ്പിക്കുകയും ചെയ്യും. വളരെ കാലമായി ഇന്ത്യ കാത്തിരുന്ന സന്ദർശനമാണ് ഒമാൻ ഡിഫൻസ് സെക്രട്ടറി ജനറൽ മുഹമ്മദ് നാസർ അൽസാബിയുടേത്.

മുഹമ്മദ് നാസർ അൽസാബി ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങുമായും കൂടിക്കാഴ്ച്ച നടത്തുമെന്നാണ് ലഭ്യമായ വിവരങ്ങൾ. ഫെബ്രുവരിയിൽ ഒമാന്റെ സായുധ സേന മേധാവിയും ഇന്ത്യ സന്ദർശിക്കും. ഒമാനിലെ സായുധസേനാ മേധാവികൾ 5 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ സന്ദർശിക്കാൻ എത്തുന്നത്. ഈ സന്ദർശനത്തിലൂടെ പ്രതിരോധ രംഗത്തെ സഹകരണം കൂടുതൽ മെച്ചപ്പെടുത്താൻ സാധിക്കും എന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button