ഇംഫാൽ : മണിപ്പൂരിൽ ബി.ജെ.പി ഭരണം ശക്തമാകുന്ന സാഹചര്യത്തിൽ കോൺഗ്രസിന് വൻ തിരിച്ചടിയാണ് നേരിടേണ്ടി വന്നിരിക്കുന്നത്. കോൺഗ്രസ്സിലെ നേതാക്കളടക്കം ആകെ 13 പേരാണ് ബി.ജെ.പിയിലേക്ക് ചേക്കേറിയിരിക്കുന്നത്. ഇതിൽ പത്തുപേരും നിലവിലെ നിയമസഭയിലേക്ക് അതാത് മണ്ഡലങ്ങളിൽ നിന്നും ജയിച്ചുവന്നവരാണ്. എൻപിപി, എൽഐപി എന്നീ പാർട്ടികളിലെ നേതാക്കളും ബിജെപിയിലെത്തിക്കഴിഞ്ഞു.
കോൺഗ്രസ്സിന്റെ മുതിർന്ന നേതാവും മണിപ്പൂർ പ്രദേശ് കോൺഗ്രസ്സ് ഉപാധ്യക്ഷനുമായിരുന്ന ചൽട്ടോൺലിൻ അമോവാണ് ഈ മാസം ആദ്യം തന്നെ ബി.ജെ.പിയിലെത്തിയത്.
തിപൈമുഖ് മണ്ഡലത്തിൽ നിന്നും സ്ഥിരം ജയിക്കാറുള്ള നേതാവാണ് ഇദ്ദേഹം.
Read Also : ഒമാൻ ഡിഫൻസ് സെക്രട്ടറി ജനറൽ ഇന്ന് ഇന്ത്യയിലെത്തും
എന്നാൽ, കോൺഗ്രസ്സിൽ ഒരു പ്രതിസന്ധിയില്ലെന്നും ഭരണം തിരികെ പിടിക്കുമെന്നുമാണ് അധ്യക്ഷനായ എൻ.ലോകൻ പറയുന്നത്.
Post Your Comments