KottayamKeralaNattuvarthaLatest NewsNews

വീ​ട്ടു​വ​ള​പ്പി​ൽ ക​ഞ്ചാ​വ്​ ന​ട്ടു​വ​ള​ർ​ത്തി​യ ഗൃഹനാഥൻ പൊലീസ് പിടിയിൽ

അ​യ​ർ​ക്കു​ന്നം അ​മ​യ​ന്നൂ​ർ പു​രി​യ​ൻ​പു​റ​ത്ത്​ കാ​ലാ​യി​ൽ മ​നോ​ജി​നെ​യാ​ണ്​ (40) പിടികൂടിയത്

കോ​ട്ട​യം: വീ​ട്ടു​വ​ള​പ്പി​ൽ ക​ഞ്ചാ​വ്​ ന​ട്ടു​വ​ള​ർ​ത്തി​യ​ സംഭവത്തിൽ ​ഗൃഹനാഥൻ പി​ടി​യി​ൽ. അ​യ​ർ​ക്കു​ന്നം അ​മ​യ​ന്നൂ​ർ പു​രി​യ​ൻ​പു​റ​ത്ത്​ കാ​ലാ​യി​ൽ മ​നോ​ജി​നെ​യാ​ണ്​ (40) പിടികൂടിയത്.

ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി​യു​ടെ ല​ഹ​രി​വി​രു​ദ്ധ സ്ക്വാ​ഡും അ​യ​ർ​കു​ന്നം പൊ​ലീ​സും ചേ​ർ​ന്നാണ് ഇയാളെ പി​ടി​കൂ​ടി​യ​ത്. വീ​ട്ടു​വ​ള​പ്പി​ലെ തെ​ങ്ങി​ൻ​ത​ട​ങ്ങ​ളി​ലാ​യിട്ടാണ് ക​ഞ്ചാ​വു​ ചെ​ടി​കൾ വളർത്തിയിരുന്നത്. അ​മ്പ​തോ​ളം ക​ഞ്ചാ​വു​ ചെ​ടി​ക​ളാ​ണ് ഉണ്ടായി​രു​ന്ന​ത്. ഇ​യാ​ളു​ടെ വീ​ട്ടി​ൽ​ നി​ന്ന്​ വി​ൽ​പ​ന​ക്ക്​ സൂ​ക്ഷി​ച്ചി​രു​ന്ന ക​ഞ്ചാ​വു​പൊ​തി​ക​ളും ക​ണ്ടെ​ടു​ത്തിട്ടുണ്ട്. ‌

Read Also : കണ്ണൂരിൽ ബോംബ് നിർമ്മിക്കുന്നത് ആർഎസ്എസ്, റിപ്പബ്ലിക് ദിനത്തിൽ പോത്തിനെ കാണിച്ചത് മോശം: എം വി ജയരാജന്‍

ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി​ക്ക്​ ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ക​ഞ്ചാ​വ്​ ചെ​ടി​ക​ൾ ക​ണ്ടെ​ത്തി​യ​ത്. അ​യ​ർ​കു​ന്നം എ​സ്.​എ​ച്ച്.​ഒ ആ​ർ. മ​ധു, എ​സ്.​ഐ​മാ​രാ​യ തോ​മ​സ് ജോ​ർ​ജ്, രാ​ധാ​കൃ​ഷ്ണ​ൻ, ആ​ന്‍റ​ണി മാ​ത്യു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button