കോട്ടയം: വീട്ടുവളപ്പിൽ കഞ്ചാവ് നട്ടുവളർത്തിയ സംഭവത്തിൽ ഗൃഹനാഥൻ പിടിയിൽ. അയർക്കുന്നം അമയന്നൂർ പുരിയൻപുറത്ത് കാലായിൽ മനോജിനെയാണ് (40) പിടികൂടിയത്.
ജില്ല പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡും അയർകുന്നം പൊലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്. വീട്ടുവളപ്പിലെ തെങ്ങിൻതടങ്ങളിലായിട്ടാണ് കഞ്ചാവു ചെടികൾ വളർത്തിയിരുന്നത്. അമ്പതോളം കഞ്ചാവു ചെടികളാണ് ഉണ്ടായിരുന്നത്. ഇയാളുടെ വീട്ടിൽ നിന്ന് വിൽപനക്ക് സൂക്ഷിച്ചിരുന്ന കഞ്ചാവുപൊതികളും കണ്ടെടുത്തിട്ടുണ്ട്.
Read Also : കണ്ണൂരിൽ ബോംബ് നിർമ്മിക്കുന്നത് ആർഎസ്എസ്, റിപ്പബ്ലിക് ദിനത്തിൽ പോത്തിനെ കാണിച്ചത് മോശം: എം വി ജയരാജന്
ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. അയർകുന്നം എസ്.എച്ച്.ഒ ആർ. മധു, എസ്.ഐമാരായ തോമസ് ജോർജ്, രാധാകൃഷ്ണൻ, ആന്റണി മാത്യു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.
Post Your Comments