തിരുവനന്തപുരത്ത് നടത്താനിരുന്ന പ്രഥമ കേരള ഒളിമ്പിക്‌സ് മാറ്റിവച്ചു. കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിലാണ് തീരുമാനം. ഫെബ്രുവരി 15 മുതല്‍ 24 വരെയായിരുന്നു ഒളിമ്പിക്‌സ് നടത്താന്‍ തീരുമാനിച്ചിരുന്നത്. പുതിയ സാഹചര്യത്തില്‍ പുതുക്കിയ തീയതി കേരള ഒളിമ്പിക് അസോസിയേഷന്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും.
Also Read : മോഹൻലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്‍റെ ‘ശാന്തിഭവനം’ പദ്ധതി: ആദ്യ വീടിന്റെ താക്കോൽ ദാനം നിർവ്വഹിച്ചു
അതേസമയം,രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാന ഒളിമ്പിക്സ് നടക്കുന്നത്. കേരള ഒളിമ്പിക് അസോസിയേഷന്‍റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രഥമ കേരള ഒളിമ്പിക്സിന്‍റെ മുഖ്യ രക്ഷാധികാരി മുഖ്യമന്ത്രി പിണറായി വിജയനാണ്. കോവിഡ് നിയന്ത്രണങ്ങൾ നീങ്ങിയ ശേഷം പുതുക്കിയാ തീയതി അറിയിക്കുമെമെന് അധികൃതർ പറഞ്ഞു.
Post Your Comments