Latest NewsNewsLife StyleFood & CookeryHealth & Fitness

കൊളസ്‌ട്രോള്‍ നിയന്ത്രിക്കാൻ പതിവായി ഈ ഭക്ഷണങ്ങള്‍ കഴിക്കാം

ശരീരഭാഗങ്ങളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയെയാണ് കൊളസ്ട്രോൾ എന്ന് പറയുന്നത്. കൊളസ്‌ട്രോള്‍ അധികരിക്കുന്നത് നമുക്കറിയാം, ഹൃദയത്തെ വരെ പ്രശ്‌നത്തിലാക്കിയേക്കാവുന്ന അത്രയും ഗുരുതരമായ സാഹചര്യമാണ്. അതിനാല്‍ തന്നെ കൊളസ്‌ട്രോള്‍ ഉണ്ടെന്ന് മനസിലാക്കിയാല്‍ വൈകാതെ ഡയറ്റില്‍ കാര്യമായ മാറ്റം വരുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. ഡയറ്റിലൂടെ തന്നെയാണ് കൊളസ്‌ട്രോളിനെ വലിയൊരു അളവ് വരെ നിയന്ത്രിക്കാന്‍ സാധിക്കുക.
അത്തരത്തില്‍ വിദഗ്ധര്‍ നിര്‍ദേശിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണ് താഴെ പറയുന്നത്.

ധാരാളം ആരോഗ്യഗുണങ്ങളുള്ള നെല്ലിക്കയാണ് ഈ പട്ടികയില്‍ ആദ്യം വരുന്നത്. വൈറ്റമിന്‍-സി, മിനറല്‍സ്, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയാലെല്ലാം മ്പന്നമാണ് നെല്ലിക്ക. ഇത് കഴിക്കുന്നത് കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ സഹായകമാണ്.

Read Also  :  ‘ഉറക്കം നടിക്കുന്ന സമൂഹത്തെ ഉണർത്തുന്ന പ്രവൃത്തി’: മമ്മൂട്ടിയുടെ തീരുമാനത്തെ പുകഴ്ത്തി എം എ നിഷാദ്

പലതരത്തിലുള്ള ആരോഗ്യഗുണങ്ങളുള്ളൊരു പാനയമാണ് ഗ്രീന്‍ ടീ. വണ്ണം കുറയ്ക്കാന്‍ ശ്രമം നടത്തുന്നവര്‍ കാര്യമായി ആശ്രയിക്കുന്നൊരു പാനീയം കൂടിയാണ് ഗ്രീന്‍ ടീ. ഇതിലടങ്ങിയിരിക്കുന്ന പോളിഫിനോള്‍സ് എന്ന ഘടകം ശരീരത്തിലടിഞ്ഞിരിക്കുന്ന ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കും.

കൊളസ്‌ട്രോള്‍ ഉള്ളവര്‍ക്ക് ഇത് നിയന്ത്രിക്കുന്നതിനായി ചീര കഴിക്കാം. ചീരയിലടങ്ങിയിരിക്കുന്ന ‘കരോട്ടിനോയിഡ്‌സ്’ എന്ന ഘടകങ്ങളാണത്രേ കൊളസ്‌ട്രോള്‍ നിയന്ത്രിക്കാൻ സഹായകമാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button