തിരുവനന്തപുരം : ഫോക്കസ് ഏരിയയെ എതിര്‍ക്കുന്ന അധ്യാപകര്‍ക്കെതിരെ വിമർശനവുമായി വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. അധ്യാപകര്‍ കുട്ടികളെ പഠിപ്പിച്ചാൽ മാത്രം മതി. വിദ്യാഭ്യാസ വകുപ്പിലെ ഓരോ ഉദ്യോഗസ്ഥനും ഓരോ ചുമതല നിശ്ചയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഹയര്‍സെക്കന്‍ഡറി ഇംപ്രൂവ്‌മെന്റ് പരീക്ഷ സംബന്ധിച്ചുള്ള വാര്‍ത്താസമ്മേളനത്തിടെയായിരുന്നു മന്ത്രിയുടെ വിമര്‍ശനം.
‘അധ്യാപകരെ സർക്കാർ നിയോഗിക്കുന്നത് ഉത്തരവാദിത്വത്തിന്റെ അടിസ്ഥാനത്തിലാണ്. അധ്യാപകരുടെ ജോലി പഠിപ്പിക്കുക എന്നതാണ്. വിദ്യാഭ്യസ വകുപ്പിലെ ഓരോ ഉദ്യോഗസ്ഥനും ചുമതലകൾ നിശ്ചയിച്ചുണ്ട്. എല്ലാവരും ചേർന്ന് ചുമതലകൾ നിർവഹിക്കേണ്ട’- മന്ത്രി പറഞ്ഞു.
Read Also : മണിപ്പൂരില്‍ 60 സീറ്റിലും ബിജെപി മത്സരിക്കും: സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു
എസ് എസ് എൽ സി, പ്ലസ് ടു ക്ലാസുകളിലെ ഫോക്കസ് ഏരിയ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുറച്ചതിൽ വിദ്യാർത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും വ്യാപകമായ പരാതികളാണ് ഉയരുന്നത്. നോൺ ഫോക്കസ് ഏരിയ ചോദ്യങ്ങൾക്ക് ചോയ്സ് കുറച്ചതും വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. എന്നാൽ എ പ്ലസ് നേടുക എന്നത് മാത്രമല്ല വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്നാണ് വിദ്യാഭ്യാസമന്ത്രിയുടെ വിശദീകരണം.
Post Your Comments