MollywoodLatest NewsKeralaCinemaNewsEntertainment

കേരളത്തെയും നീതിന്യായപീഠത്തെയും ഇയാൾ കബളിപ്പിക്കുകയാണോ? പുറത്തുവരുന്നത് സുഖകരമല്ലാത്ത വിവരങ്ങളെന്ന് റെജി ലൂക്കോസ്

ദിലീപിനെതിരെ പുതിയ ആരോപണങ്ങളുയർത്തി രംഗത്ത് വന്ന സംവിധായകൻ ബാലചന്ദ്ര കുമാറിനെതിരെ ഇടതുനിരീക്ഷകൻ റെജി ലൂക്കോസ്. ഇയാളുടെ ഇന്നലകളെക്കുറിച്ചു പുറത്തു വരുന്ന വിവരങ്ങൾ അത്ര സുഖകരമല്ല എന്ന് റെജി ലൂക്കോസ് നിരീക്ഷിക്കുന്നു. നാല് വർഷത്തോളം ഗൂഡാലോചന ഒളിപ്പിച്ച് വെച്ച ഒരാളുടെ വാക്ക് മാത്രം വിശ്വസിച്ചാണ് പോലീസ് ദിലീപിനെതിരെ പുതിയ കേസുമായി മുന്നോട്ട് നീങ്ങുന്നതെന്ന് സോഷ്യൽ മീഡിയ നിരീക്ഷിക്കുന്നു.

ഗൂഡാലോചന നടത്തിയെന്ന് വെളിപ്പെടുത്തിയ ബാലചന്ദ്ര കുമാർ സത്യത്തിൽ ആരാണെന്ന് റെജി ലൂക്കോസ് ചോദിക്കുന്നു. ഇയാൾ നീതിന്യായപീഠത്തെയും നിയമ വ്യവസ്ഥയെയും കബളിപ്പിക്കുകയാണൊ എന്ന സംശയമാണ് റെജി ലൂക്കോസ് ഉന്നയിക്കുന്നത്. ഇയാളുടെ ഇന്നലകളെക്കുറിച്ചു പുറത്തു വരുന്ന വിവരങ്ങൾ അത്ര സുഖകരമല്ലെന്നും രണ്ടു ദിവസം മാത്രം തിയറ്ററുകളിൽ പ്രദർശിപ്പിച്ച ‘ഒരു വൻ ഹിറ്റ്'” സിനിമ മാത്രം ഇയാളുടെ പേരിലുണ്ട് എന്നും റെജി ലൂക്കോസ് പരിഹസിക്കുന്നു.

Also Read:ഉക്രൈൻ അതിർത്തിക്കു സമീപം ബ്ലഡ്ബാങ്കുകളെത്തിച്ച് റഷ്യ : യുദ്ധം ആസന്നമെന്ന് സൂചന

ഒരു സിനിമ മാത്രം ചെയ്ത ഒരാൾക്ക് ദിലീപിനെ പോലെ ഒരാൾ സിനിമ ഏൽപ്പിക്കുമോ എന്ന ന്യായമായ സംശയമാണ് റെജി ഉന്നയിക്കുന്നത്. സത്യത്തിൽ ഇയാൾ കേരളത്തെ കബളിപ്പിക്കുകയാണോ? ബലമായ സംശയങ്ങൾ ബാക്കിയാണ് എന്ന് അദ്ദേഹം പറയുന്നു. കേരളം ആദരവോടെ ബഹുമാനിക്കുന്ന ഒരു സംഗീത സംവിധായകനെയും ഇയാളെയും ബന്ധപ്പെടുത്തി സുഖകരമല്ലാത്ത വാർത്തയും പുറത്തു വരുന്നുണ്ടെന്നും എല്ലാം നിയമ വ്യവസ്ഥ കണ്ടുപിടിക്കട്ടെ എന്നും റെജി പറയുന്നു.

റെജി ലൂക്കോസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

സത്യത്തിൽ ഇയാൾ ആരാണ്? 4 വർഷം ഒരു ഗുഡാലോചന ഒളിപ്പിച്ചു വച്ചു. വിശ്വസ്തനെ പോലെ വീട്ടിൽ കയറിയിറങ്ങി സകലതും റെക്കോർഡ് ചെയ്തു. 4 വർഷങ്ങൾക്കു ശേഷം കേസ് വിധിയാകുന്നതിന് തൊട്ടു മുൻപ് പ്രത്യക്ഷപ്പെടുക. ഒരു ബിഷപ്പ് ഉൾപ്പെടെ നിരവധി പേരുടെ പേര് മാധ്യമങ്ങളിൽ വലിച്ചിഴയ്ക്കുക. ഇപ്പോൾ മലപ്പുറത്തെ ഒരു രാഷ്ട്രയക്കാരനെ പേരു പറയാതെ പരാമർശിക്കുക. സത്യത്തിൽ ഇയാൾ ആരാണ്? നീതിന്യായപീഠത്തെയും നിയമ വ്യവസ്ഥയെയും ഇയാൾ കബളിപ്പിക്കുകയാണൊ? ഇയാളുടെ ഇന്നലകളെക്കുറിച്ചു പുറത്തു വരുന്ന വിവരങ്ങൾ അത്ര സുഖകരമല്ല. രണ്ടു ദിവസം മാത്രം തിയറ്ററുകളിൽ പ്രദർശിപ്പിച്ച “ഒരു വൻ ഹിറ്റ് ” സിനിമ മാത്രം ഇയാളുടെ പേരിലുണ്ട്. ഇങ്ങനെ ഒരാളെ ആരെങ്കിലും സിനിമ ഏൽപ്പിക്കുമൊ?. സത്യത്തിൽ ഇയാൾ കേരളത്തെ കബളിപ്പിക്കുകയാണൊ? ബലമായ സംശയങ്ങൾ ബാക്കിയാണ്. കേരളം ആദരവോടെ ബഹുമാനിക്കുന്ന ഒരു സംഗീത സംവിധായകനെയും ഇയാളെയും ബന്ധപ്പെടുത്തി സുഖകരമല്ലാത്ത വാർത്തയും പുറത്തു വരുന്നത് സത്യമാണൊ ? എല്ലാം നിയമ വ്യവസ്ഥ കണ്ടുപിടിക്കട്ടെ! ബാലചന്ദ്രകുമാർ ഫാൻസുകളെ അവജ്ഞയോടെ കാണുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button