
കോലഞ്ചരി: ബധിരയും മൂകയുമായ യുവതിയെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റില്‍. വാളകം കുന്നക്കാല്‍ ആവുണ്ട ഭാഗത്ത് വെണ്‍മേനിക്കുടിയില്‍ രാഹുല്‍(29) നെയാണ് പൊലീസ് പിടികൂടിയത്. പുത്തന്‍കുരിശ് പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 25 ന് രാത്രി എട്ടരയ്ക്കാണ് കേസിനാസ്പദമായ സംഭവം. രാഹുല്‍ യുവതി ഒറ്റയ്ക്കു താമസിക്കുന്ന വീട്ടിലെത്തി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
തുടര്‍ന്ന് പ്രതി ഒളിവില്‍ പോയിരുന്നു. ഇയാളെക്കുറിച്ച് യുവതി നല്‍കിയ ഏകദേശ ലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് രാഹുല്‍ പിടിയിലാകുന്നത്.
Read Also : സി.പി.ഐ മന്ത്രിമാർക്ക് മുഖ്യമന്ത്രിയെ ഭയം : രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല
ഇന്‍സ്‌പെക്ടര്‍ ടി. ദിലീഷ്, എസ്‌ഐ പി.വി സജി, ഏ.എസ്. ഐ ജിനു ജോസഫ്, എസ്.സി.പി. ഒമാരായ ഡിനില്‍ ദാമോധരന്‍, മിനി അഗസ്റ്റിന്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Post Your Comments