Latest NewsNewsIndiaCrime

മകളെ പീഡിപ്പിക്കാന്‍ ശ്രമം, ഭർത്താവിനെ കൊലപ്പെടുത്തിയശേഷം രക്തം പുരണ്ട ചുറ്റികയുമായി ഭാര്യ പോലീസ് സ്റ്റേഷനിൽ

ചെന്നൈ ഒട്ടേരിയിലാണ് സംഭവം.

ചെന്നൈ: ഇരുപതുകാരിയായ മകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച ഭര്‍ത്താവിനെ ഭാര്യ ചുറ്റിക കൊണ്ട് അടിച്ച്‌ കൊന്നു. ചെന്നൈ ഒട്ടേരിയിലാണ് സംഭവം. മദ്യപിച്ചെത്തിയ ഭര്‍ത്താവ് കണ്‍മുന്നില്‍ വച്ച്‌ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചതോടെയാണ് ഭാര്യ തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്.

രക്തം പുരണ്ട ചുറ്റികയുമായി ഭാര്യ തന്നെ നേരിട്ട് പൊലീസില്‍ കീഴടങ്ങി കുറ്റം സമ്മതിക്കുകയായിരുന്നു. രാത്രി മകളുടെ കരച്ചില്‍ കേട്ട് ഉണര്‍ന്നപ്പോൾ മകളെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്ന ഭര്‍ത്താവിനെയാണ് കണ്ടത്. അമ്മയും ഇളയ മകനും ചേര്‍ന്ന് പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ഇരുവരേയും മര്‍ദിച്ചു. ഇതോടെയാണ് കൈയില്‍ കിട്ടിയ ചുറ്റിക കൊണ്ട് ഭര്‍ത്താവിന്റെ തലയ്ക്ക് ആഞ്ഞടിച്ചത്. പിന്നാലെ മരണം ഉറപ്പാക്കിയ ശേഷം പൊലീസ് സ്റ്റേഷനില്‍ പോയി കീഴടങ്ങുകയായിരുന്നു.

read also: എത്ര സ്ത്രീകളോട് ജഹാംഗീര്‍ ലൈംഗികബന്ധം പുലര്‍ത്തണം എന്നതൊക്കെ തികച്ചും സ്വകാര്യമായ കാര്യമാണ്: ഹരീഷ് വാസുദേവന്‍

ആദ്യം കൊലപാതകത്തിനാണു പോലീസ് കേസെടുത്തത്. എന്നാൽ പിന്നീട് അതുമാറ്റി സ്വയം സംരക്ഷിക്കുന്നതിനും മകളെ രക്ഷപ്പെടുത്തുന്നതിനും വേണ്ടിയുള്ള പ്രതിരോധത്തിനിടയിലാണ് ഭര്‍ത്താവ് കൊല്ലപ്പെട്ടതെന്ന് കണ്ടെത്തുകയും എഫ്ഐ ആറിൽ ഗുരുതര വകുപ്പുകള്‍ ഒഴിവാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button