ThiruvananthapuramNattuvarthaLatest NewsNewsIndia

മതപരിവര്‍ത്തനത്തിനെതിരെ നിയമം കൊണ്ടുവരണമെന്ന് അരവിന്ദ് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: മതപരിവര്‍ത്തനത്തിനെതിരെ കര്‍ശനമായ നിയമം കൊണ്ടുവരണമെന്ന് ആം ആദ്മി പാര്‍ട്ടി ദേശീയ പ്രസിഡന്റ് അരവിന്ദ് കെജ്‌രിവാള്‍. ഇത്തരമൊരു നിയമം പ്രാബല്യത്തില്‍ വരുത്തേണ്ടത് അത്യാവശ്യമാണെന്നും എന്നാല്‍ ഒരാള്‍ പോലും അനാവശ്യമായി ഉപദ്രവിക്കപ്പെടരുതെന്നും അദ്ദേഹം പറഞ്ഞു.

Also Read : കൊറോണ തരംഗത്തിനിടയിലും അഫ്ഗാന് ജീവന്‍ രക്ഷാ മരുന്നുകള്‍ നല്‍കി ഇന്ത്യയുടെ കൈത്താങ്ങ്

മതപരിവര്‍ത്തനത്തിനെതിരെ ഒരു നിയമം കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ആരും തന്നെ അനാവശ്യമായി ഉപദ്രവിക്കപ്പെടുകയോ ആക്രമിപ്പെടുകയോ ചെയ്യാന്‍ പാടില്ല. ഒരാളെ ഭീഷണിപ്പെടുത്തി മതം മാറ്റുന്നത് തെറ്റാണെന്നും കെജ്‌രിവാള്‍ പറഞ്ഞു.

ജലന്ധറില്‍ വെച്ചു നടന്ന ഒരു പരിപാടിക്കിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മതം എന്നത് ഒരു വ്യക്തിയുടെ സ്വകാര്യതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Post Your Comments


Back to top button