KozhikodeNattuvarthaLatest NewsKeralaNews

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു : അഡ്വ. ജഹാംഗീറിനെതിരെ പരാതിയുമായി യുവതി

കോഴിക്കോട് സ്വദേശിനിയായ സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എലത്തൂര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്

എലത്തൂര്‍ : വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയിൽ ഹൈകോടതി അഭിഭാഷകനായ അഡ്വ. ജഹാംഗീറിനെതിരെ സ്ത്രീപീഡനത്തിന് കേസെടുത്തു. കോഴിക്കോട് സ്വദേശിനിയായ സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എലത്തൂര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

2021 മാര്‍ച്ച്‌ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ നടക്കാവിലെ ഒരു ലോഡ്ജില്‍ വെച്ച്‌ പീഡിപ്പിച്ചെന്നാണ് 34 കാരിയുടെ മൊഴി. മൊഴി മജിസ്‌ട്രേറ്റിന് മുമ്പാകെ രേഖപ്പെടുത്തിയിട്ടുണ്ട്.

Read Also : കോളേജ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന: ഒളിവിലായിരുന്ന പ്രതി പിടിയിൽ

അതേസമയം, ജഹാംഗീറിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവിടുമെന്ന് ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സമൂഹമാധ്യമം മുഖേന അറിയിച്ച് രം​ഗത്തെത്തിയിട്ടുണ്ട്. മുപ്പതിലധികം സ്​ത്രീകള്‍ ജഹാംഗീറിനെതിരെ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button