ആലപ്പുഴ : മദ്യലഹരിയിൽ പൊലീസുകാരൻ ഓടിച്ച കാർ ആംബുലൻസിലേക്ക് ഇടിച്ച് കയറിയ സംഭവത്തിൽ ആംബുലൻസ് ഡ്രൈവർക്കെതിരെ കേസെടുത്ത് മണ്ണഞ്ചേരി പോലീസ്. കഴിഞ്ഞ ദിവസം ആലപ്പുഴ ദേശീയപാതയിലാണ് അപകടം നടന്നത്. അപകടത്തിന് ദൃക്‌സാക്ഷികളും കാറോടിച്ചിരുന്ന പോലീസുകാരൻ മദ്യപിച്ചിരുന്നു എന്ന് തെളിയിക്കുന്ന മെഡിക്കൽ രേഖകളും ഉള്ളപ്പോഴാണ് സഹപ്രവർത്തകനെ രക്ഷിക്കാൻ പോലീസ് വാദിയെ പ്രതിയാക്കിയിരിക്കുന്നത്.
കോവിഡ് രോഗിയുമായ പോയ ആംബുലൻസിലേക്കാണ് എതിർദിശയിൽ വന്ന കാർ ഇടിച്ച് കയറിയത്. അപകടത്തിന് ഉത്തരവാദി കാർ ഡ്രൈവർ തന്നെയാണെന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥരടക്കം പറഞ്ഞിരുന്നു. കാർ ഓടിച്ചിരുന്ന അഭിജിത്ത് വിജയനെന്ന സിവിൽ പൊലീസ് ഓഫീസർ മദ്യലഹരിയിലായിരുന്നുവെന്ന് വ്യക്തമാക്കുന്ന വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മെഡിക്കൽ റിപ്പോർട്ടുമുണ്ട്.
Read Also : ഒരേസമയം നൂറു കാറുകൾ ചാർജ് ചെയ്യാം : ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് പോയിന്റ് ഈ നഗരത്തിൽ
എന്നാൽ, ഇതൊന്നും അന്വേഷിക്കാതെ അപകടത്തിൽ 108 ആംബുലൻസിലെ ഡ്രൈവറെ പോലീസ് പ്രതിയാക്കുകയായിരുന്നു. സംഭവത്തിൽ ആംബുലൻസിൽ ഉണ്ടായിരുന്ന നഴ്സിന് കാലിന് ഒടിവുണ്ട്. കോവിഡ് രോഗിക്ക് പരിക്കില്ല. കാറോടിച്ച പോലീസുകാരൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
Post Your Comments