ജിദ്ദ: ഭക്ഷ്യ ഉൽപന്നങ്ങൾക്ക് ഹലാൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി സൗദി. മാംസ വിഭവങ്ങളും അവയുടെ ഉൽപന്നങ്ങളുമടക്കമുള്ള മുഴുവൻ ഭക്ഷ്യ ഉൽപന്നങ്ങൾക്കും ഹലാൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചു.
ജൂലൈ ഒന്നു മുതൽ നിയമം പ്രാബല്യത്തിൽ വരും. സൗദി നിർമിത ഉൽപന്നങ്ങൾക്കും വിദേശങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവസ്തുക്കൾക്കും ഹലാൽ സർട്ടിഫിക്കറ്റ് നിർബന്ധമായിരിക്കുമെന്ന് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി വ്യക്തമാക്കി. സർട്ടിഫിക്കറ്റ് ആവശ്യമായ ഭക്ഷ്യ ഉൽപന്നങ്ങളുടെ പട്ടികയും അധികൃതർ പുറത്തിറക്കി. ജെലാറ്റിൻ, കൊളാജൻ, വിവിധ തരം ചീസുകൾ നിർമിക്കുന്ന അനിമൽ റെനെറ്റ്, അനിമൽ ഓയിൽ, കൊഴുപ്പ്, തുടങ്ങിയ ഭക്ഷ്യ ഉൽപന്നങ്ങൾക്കും ഹലാൽ സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
Read Also: ഇന്ത്യ പെഗാസസ് വാങ്ങിയെന്ന ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് തള്ളി കേന്ദ്രമന്ത്രി വി. മുരളീധരൻ
Post Your Comments