കൊൽക്കത്ത : പശ്ചിമ ബംഗാളിലെ ബര്‍ദ്വാന്‍ മെഡിക്കല്‍ കോളേജിലെ കോവിഡ് വാർഡിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. ഈസ്റ്റ് ബര്‍ദ്വാന്‍ സ്വദേശിനി സന്ധ്യാറോയി (60) ആണ് മരിച്ചത്.ശനിയാഴ്ച രാവിലെയാണ് തീപിടിത്തമുുണ്ടായതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
രാധാറാണി വാർഡിലായിരുന്നു തീപിടിത്തം. ഈ വാർഡ് കോവിഡ് പ്രത്യേക വാർഡാക്കി മാറ്റിയിരുന്നു. തീപിടിത്തത്തിന് പിന്നാലെ പൊലീസും ഫയർഫോഴ്സും സംഭവസ്ഥലത്തെത്തി. ഒരു മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചതായി അധികൃതർ അറിയിച്ചു.
Read Also : അനുമതിയില്ലാതെ കണ്വെന്ഷന് കേന്ദ്രം: ക്ഷേത്രഭൂമി 30 വര്‍ഷത്തേക്ക് പാട്ടത്തിന്
കോവിഡ് വാര്‍ഡില്‍ തീപ്പിടിത്തമുണ്ടായതില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ നിലപാട്. അതേസമയം തീപ്പിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ ഫോറന്‍സിക് പരിശോധന നടത്തുമെന്നും അഞ്ചംഗ സമിതിയെ നിയോഗിച്ചതായും ബര്‍ദ്വാന്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പ്രബിര്‍ സെന്‍ഗുപ്ത പറഞ്ഞു.
Post Your Comments