പ്രായഭേദമില്ലാതെ ഭൂരിഭാഗം ആളുകളിലും കണ്ടുവരുന്ന ഒന്നാണ് പല്ലു വേദന. പല്ലിനും താടിയെല്ലിനും ചുറ്റുമുള്ള വേദനയാണ് പൊതുവേ പല്ലുവേദന എന്ന് അറിയപ്പെടുന്നത്. പല്ലുവേദനയ്ക്ക് പിന്നിൽ കാവിറ്റി, ഇനാമൽ പൊളിഞ്ഞിളകൽ, അണുബാധ എന്നിവ ഉൾപ്പെടെ പല കാരണങ്ങൾ ഉണ്ടാകാം. പല്ലുവേദന നിങ്ങളുടെ ഭക്ഷണം ആസ്വദിക്കുന്നത് പ്രയാസകരമാക്കുകയും നിങ്ങളുടെ ഉറക്കത്തെ വരെ ബാധിക്കുകയും ചെയ്യും. എന്നാൽ,ചില വീട്ടുവൈദ്യങ്ങൾ ഉപയോഗിച്ച് പല്ല് വേദനക്ക് ഇനി നിമിഷങ്ങൾക്കുള്ളിൽ തന്നെ പരിഹാരം കാണാം. അവ എന്തെല്ലാമെന്ന് നോക്കാം.
ഗ്രാമ്പു
പല്ല് വേദന മാറാൻ ഏറ്റവും ഉത്തമമാണ് ഗ്രാമ്പു. ഗ്രാമ്പു ചതച്ച് അരച്ച് വേദനയുള്ള പല്ലിന്റെ അടിയിൽ വയ്ക്കുക. അല്ലെങ്കിൽ ഒരു സ്പൂൺ വെളിച്ചെണ്ണയും ഗ്രാമ്പു പൊടിച്ചതും ചേർത്ത് വേദനയുള്ള പല്ലിൽ പുരട്ടുന്നതും നല്ലതാണ്.
ഐസ്
പല്ല് വേദന പരിഹരിക്കാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് ഐസ്. പല്ല് വേദനയുള്ള സ്ഥലത്ത് ഐസ് ക്യൂബ് കടിച്ച് പിടിച്ചാല്‍ മതി. ഇത് പല്ല് വേദനയെ പരിഹരിക്കുന്നു.
Read Also : ലോകായുക്ത നിയമ ഭേദഗതിയില്‍ നിന്ന് പിന്‍മാറണം: യച്ചൂരിക്ക് കത്തയച്ച് വി ഡി സതീശൻ
കര്‍പ്പൂരതുളസി ചായ
കര്‍പ്പൂര തുളസി കൊണ്ടുണ്ടാക്കുന്ന ചായയാണ് ഒന്ന്. ഇത് പല്ല് വേദന ഉള്ള സമയത്ത് കുടിച്ചാല്‍ പല്ല് വേദനക്ക് ഉടന്‍ തന്നെ ആശ്വാസം നല്‍കും. ഇതിലുള്ള ആന്റി സെപ്റ്റിക് പ്രോപ്പര്‍ട്ടീസ് ആണ് വേദന കുറയാന്‍ കാരണമാകുന്നത്.
Read Also : മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാൻ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില വഴികള്‍
ബേക്കിംഗ് സോഡ
പല്ല് വേദനയുള്ള സമയം ടൂത്ത് പേസ്റ്റിൽ അൽപം ബേക്കിംഗ് സോഡ കൂടി ചേർത്ത് പല്ല് തേയ്ക്കുന്നത് പല്ല് വേദന ശമിക്കാൻ നല്ലതാണ്.
Post Your Comments