മെയിന്‍പുരി: എട്ടുവയസ്സുകാരിയായ പെൺകുട്ടിയെ ഇമാം പള്ളിക്കുള്ളില്‍വെച്ച് പീഡിപ്പിച്ചു. സംഭവവം പുറത്തറിയാതിരിക്കാന്‍ ഖുറാന്റെ പേരില്‍ ഭീഷണിപ്പെടുത്തി. റിപ്പബ്ലിക്ക് ദിനത്തില്‍ പള്ളിയില്‍ മതപഠനത്തിനെത്തിയ എട്ടുവയസ്സുകാരിയാണ് ക്രൂരമായ പീഡനത്തിന് ഇരയായത്. പള്ളി ഇമാം ജമാല്‍ അഹമ്മദിനെ പോലീസ് അറസ്റ്റ് ചെയ്തു.
മതപഠനത്തിനെത്തിയ മറ്റ് കുട്ടികൾ വീട്ടിലേക്ക് പോയ്കഴിഞ്ഞാണ് ഇയാള്‍ അതിക്രമം കാട്ടിയത്. എന്താണ് സംഭവിച്ചതെന്ന് ആരോടും പറയരുതെന്ന് ഖുറാന്റെ പേരില്‍ ഇമാം കുട്ടിയോട് ആവശ്യപ്പെട്ടു. സംശയമുണ്ടാകാതിരിക്കാന്‍ ദിവസവും പള്ളിയില്‍ വരണമെന്നും അല്ലെങ്കില്‍ അള്ളാഹു കോപിക്കുമെന്നും അയാള്‍ ഭീഷണിപ്പെടുത്തി.
Read Also: ലോകായുക്ത നിയമം നായനാര്‍ സർക്കാർ കൊണ്ടുവന്ന കാലത്തെ ഇന്ത്യയല്ല ഇന്നത്തേത്: കോടിയേരി
പെണ്‍കുട്ടി വീട്ടിലെത്തിയപ്പോള്‍ സംശയം തോന്നിയ രക്ഷിതാക്കളാണ് പോലീസിനെ സമീപിച്ചത്. മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി മെയിന്‍പുരി പോലീസ് സൂപ്രണ്ട് അശോക് കുമാര്‍ റായ് പറഞ്ഞു.
Post Your Comments