Latest NewsIndia

മലപ്പുറത്തു പിടിയിലായ ഇമാം ബര്‍ദ്വാന്‍ സ്‌ഫോടനക്കേസിലെ പ്രതി : എൻ ഐ എ ചോദ്യം ചെയ്യൽ തുടരുന്നു

ബര്‍ദ്വാനില്‍ ഒക്ടോബര്‍ രണ്ടിനുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു.

മലപ്പുറം: മലപ്പുറത്തെ പള്ളിയില്‍ നിന്ന് അറസ്റ്റിലായ പള്ളി ഇമാമായ ആസാം സ്വദേശി ബംഗ്ലാദേശിലെ തീവ്രവാദ സംഘടനയായ ജമാ അത്ത് ഉള്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകനെന്ന് എന്‍ഐഎയുടെ കണ്ടെത്തൽ. 2014ല്‍ ബംഗാളിലെ ബര്‍ദ്വാനില്‍ സ്‌ഫോടനം നടത്തിയ കേസിലെ പ്രതികളിലൊരാളാണ് ഇയാളെന്ന് എന്‍ഐഎ പറയുന്നു. മലപ്പുറം മഞ്ചേരിയിലെ കാരക്കുന്നില്‍ പള്ളിയില്‍ ഇമാമായി പ്രവര്‍ത്തിക്കുകയായിരുന്ന അബ്ദുള്‍ ആണ് കഴിഞ്ഞ ദിവസം പിടിയിലായത്.

കേസിലെ മറ്റ് രണ്ട് പ്രതികളെ ഇന്നലെ ബംഗാളില്‍ നിന്ന് എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. പശ്ചിമ ബംഗാള്‍ പോലീസും മലപ്പുറം പോലീസും സംയുക്തമായാണ് ആസാം സ്വദേശിയായ ഇയാളെ പിടികൂടിയത്. ബര്‍ദ്വാനില്‍ ഒക്ടോബര്‍ രണ്ടിനുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button