Latest NewsNewsIndiaBusiness

ഇരട്ടി പലിശ, ഫോൺ ഹാക്കിങ്, അശ്ലീല സന്ദേശങ്ങൾ: ഇൻസ്റ്റന്റ് ലോൺ ആപ്പുകളുടെ ചതിക്കുഴിൽ വീഴുന്നത് നിരവധി മലയാളികൾ

തിരിച്ചടവ് ഒരു ദിവസം വൈകിയതിന് വേശ്യയെന്ന് പ്രചരിപ്പിച്ചതായി സൂറത്തിൽ തട്ടിപ്പിന് ഇരയായ സ്ത്രീ പറയുന്നു.

മുംബൈ: ഇൻസ്റ്റന്റ് ലോൺ ആപ്പുകളുടെ ചതിക്കുഴിൽ വീഴുന്നത് വീട്ടമ്മമാർ അടക്കം നിരവധി മലയാളികളെന്ന് വെളിപ്പെടുത്തൽ. ലോൺ ആപ്പുകൾ ഉപയോഗിച്ചത് വഴി നിരവധി ആൾക്കാരാണ് വലിയ സാമ്പത്തിക ബാധ്യതയ്ക്ക് ഇരയാകുന്നത്. ഇത്തരം ആപ്പുകൾ ഇരട്ടി പലിശയ്ക്കാണ് ലോൺ നൽകുന്നത്. പിന്നീട് ഇവർ ഇടപാടുകാരുടെ മൊബൈൽ ഫോൺ ഹാക്ക് ചെയ്യും. തിരിച്ചടവിൽ വീഴ്ച വന്നാൽ ഹാക്ക് ചെയ്ത് ലഭിച്ച വിവരങ്ങൾ ഉപയോഗിച്ച് കമ്പനി ഇടപാടുകാരെ അപകീർത്തിപ്പെടുത്തും. ഇവർ ഇടപാടുകാരുടെ ഫോണിലെ എല്ലാ നമ്പറുകളിലേക്കും അശ്ലീല സന്ദേശങ്ങൾ അയക്കുകയാണെന്ന് ചതിക്കുഴിയിൽ വീണവർ മാധ്യമങ്ങളോട് വെളിപ്പെടുത്തി.

Also read: പേരിനൊപ്പം ഭായ് എന്ന് ചേ‍ർത്ത് വിളിച്ചില്ല: 20 കാരനെ മ‍ർദ്ദിച്ച് നിലത്തിട്ട ബിസ്കറ്റ് കഴിപ്പിച്ചു

തിരിച്ചടവ് ഒരു ദിവസം വൈകിയതിന് വേശ്യയെന്ന് പ്രചരിപ്പിച്ചതായി സൂറത്തിൽ തട്ടിപ്പിന് ഇരയായ സ്ത്രീ പറയുന്നു. കമ്പനി ഇവരുടെ ഫോണിലെ നമ്പറുകളിലേക്ക് മോർഫ് ചെയ്ത അശ്ലീല ദൃശ്യങ്ങളും അയച്ചു. ഭീഷണി ഭയന്നാണ് കഴിയുന്നതെന്നും, പൊലീസിൽ പരാതി നൽകിയിട്ടും കാര്യമായ നടപടികൾ ഉണ്ടായില്ലെന്നും അവർ പറഞ്ഞു. ലൈവ് ക്യാഷ് എന്ന ആപ്പ് വഴിയാണ് ലോൺ എടുത്തതെന്ന് ഇരയായ സ്ത്രീ വെളിപ്പെടുത്തി.

കൂടാതെ, പൂണെയിൽ ഒരു മലയാളിയുടെ ആത്മഹത്യയിലേക്ക് നയിച്ചത് ആസാൻ ലോൺ എന്ന ഇൻസ്റ്റന്റ് ലോൺ ആപ്പ് ആണെന്നും വാർത്ത പുറത്ത് വന്നിരുന്നു. ഈ ആപ്പിനെതിരെ മുൻപും പരാതികൾ ഉയർന്നിരുന്നു. മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് ഇത്തരം ആപ്പുകളുടെ പതിവ് രീതി ആണെന്നാണ് ആരോപണം. പരാതികൾ പ്രവഹിക്കുമ്പോഴും നൂറുകണക്കിന് ഇൻസ്റ്റന്റ് ലോൺ ആപ്പുകൾ ഇന്റർനെറ്റിൽ സജീവമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button