KeralaNattuvarthaLatest NewsIndiaNews

കേരളത്തിൽ ഇന്നുവരെ അവതരിപ്പിക്കപ്പെട്ട സർക്കാർ പദ്ധതികളിൽ ഏറ്റവും ബൃഹത്താണ് കെ റെയിൽ: കെ ജെ ജേക്കബ്

തിരുവനന്തപുരം: കേരളത്തിൽ ഇന്നുവരെ അവതരിപ്പിക്കപ്പെട്ട സർക്കാർ പദ്ധതികളിൽ ഏറ്റവും ബൃഹത്താണ് കേരള റെയിൽ പദ്ധതിയെന്ന് കെ ജെ ജേക്കബ്. ഇനിയങ്ങോട്ടുള്ള കേരളത്തിന്റെ സ്വഭാവത്തെ സ്വാധീനിക്കാൻ കെൽപ്പുള്ള പദ്ധതിയാണ് കെ റയിലെന്നും അതുകൊണ്ടുതന്നെ അതിനു അതിൻെറതായ ന്യായങ്ങളും വാദങ്ങളുമുണ്ടെന്നും കെ ജെ ജേക്കബ് ഫേസ്ബുക്കിൽ കുറിച്ചു.

Also Read:മകന്‍ അയല്‍വാസിയായ പെണ്‍കുട്ടിയുമായി ഒളിച്ചോടി: അമ്മയെ സാരിഅഴിച്ചുമാറ്റി അപമാനിച്ച് ആള്‍ക്കൂട്ടം

‘ചർച്ചകൾ കെ റെയിലിന്റെ രാഷ്ട്രീയത്തെപ്പറ്റി, അതിന്റെ സാമ്പത്തിക-പാരിസ്‌ഥിതിക-പ്രായോഗിക വശങ്ങളെപ്പറ്റി ആവുക എന്നത് അതിൽ പങ്കെടുക്കുന്നവർ മലയാളികളോട് കാണിക്കുന്ന കേവലമായ മര്യാദയാണ്. അതിൽ പങ്കെടുക്കുന്നവരുടെ വീടിന്റെ വിസ്തീർണ്ണം അവർ പറയുന്ന വാദങ്ങളെ സാധൂകരിക്കുകയോ അസാധുവാക്കുകയോ ചെയ്യില്ല’, കെ ജെ ജേക്കബ് കുറിച്ചു.

ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണരൂപം:

ഒന്ന്: കേരളത്തിൽ ഇന്നുവരെ അവതരിപ്പിക്കപ്പെട്ട സർക്കാർ പദ്ധതികളിൽ ഏറ്റവും ബൃഹത്താണ് കേരള റെയിൽ. ഇനിയങ്ങോട്ടുള്ള കേരളത്തിന്റെ സ്വഭാവത്തെ സ്വാധീനിക്കാൻ കെൽപ്പുള്ള പദ്ധതി. അതുകൊണ്ടുതന്നെ അതിനു അതിൻെറതായ ന്യായങ്ങളുണ്ട്; അതിനെതിരായ വാദങ്ങളുമുണ്ട്, അവയെപ്പറ്റി ചർച്ചകൾ നടക്കേണ്ടതുണ്ട്.

അത്തരം ചർച്ചകളിൽ പങ്കെടുക്കുന്നവരുടെ വ്യക്തിപരമായ ചോയ്സുകൾ എടുത്തുവച്ചു അവർ പറയുന്ന കാര്യങ്ങളെ, അതിന്റെ രാഷ്ട്രീയത്തെ നിഷേധിക്കാൻ ശ്രമിക്കുന്നത് അസംബന്ധമാണ്, അരാഷ്ട്രീയതയാണ്. അത് രാഷ്ട്രീയ സംവാദ നിലവാരത്തെ ഇടിച്ചുതാഴ്ത്താൻ മാത്രമേ ഉപകരിക്കൂ.

ചർച്ചകൾ കെ റെയിലിന്റെ രാഷ്ട്രീയത്തെപ്പറ്റി, അതിന്റെ സാമ്പത്തിക-പാരിസ്‌ഥിതിക-പ്രായോഗിക വശങ്ങളെപ്പറ്റി ആവുക എന്നത് അതിൽ പങ്കെടുക്കുന്നവർ മലയാളികളോട് കാണിക്കുന്ന കേവലമായ മര്യാദയാണ്. അതിൽ പങ്കെടുക്കുന്നവരുടെ വീടിന്റെ വിസ്തീർണ്ണം അവർ പറയുന്ന വാദങ്ങളെ സാധൂകരിക്കുകയോ അസാധുവാക്കുകയോ ചെയ്യില്ല.

രണ്ട്: സാമാന്യം സംവാദനക്ഷമതയുണ്ടായിരുന്ന ഒരു നാടാണ് കേരളം. തിരിച്ചൊരു ചോദ്യവും നേരിടാതെ ഏതു അസംബന്ധവും വിൽക്കാൻ കഴിയുന്ന ഒരു നാടായി അതിനെ അധഃപതിപ്പിച്ചതിൽ ഏറ്റവും വലിയ പങ്ക് മുഖ്യധാരാ മാധ്യമങ്ങളുടേതാണ്. മണലുകൊണ്ടു കയറുപിരിക്കാൻ കഴിയുന്ന അവതാരങ്ങളും ഇരുമ്പുക്കൈ മായാവിമാരും അവർക്കു ചേരുന്ന രഹസ്യ സോഴ്‌സുകളും പിന്നെ ‘ഉണ്ടത്രേ’കളും ‘സൂചന’കളും ചേർന്ന് സൃഷ്ടിച്ചെടുത്ത മായാലോകത്താണ് മലയാളിയുടെ ഇപ്പോഴത്തെ ജീവിതം.

ഇടതുപക്ഷത്തിനു മാത്രം ബാധകമായ അങ്ങേയറ്റം ഏകപക്ഷീയമായ ഓഡിറ്റിങ് നിർലജ്ജം നടത്തിക്കൊണ്ടിരിക്കുകയാണ് കുറച്ചുകാലമായി മാധ്യമങ്ങൾ. എഴുതിയും പറഞ്ഞും വിട്ട കള്ളങ്ങൾ മാധ്യമചരിത്രത്തിലെ കളങ്കങ്ങളായി കണ്മുന്പിലുണ്ട്. അവ തലമുറകൾ അവരെ വേട്ടയാടും. അത് തിരുത്തി നന്നാവാനുള്ള അപൂർവ്വാവസരമാണ് ഇപ്പോൾ സോഷ്യൽ മീഡിയ നൽകുന്നത്. പണം നൽകി തങ്ങളുടെ വാർത്തകളുടെ ഉപഭോക്താക്കളാകുന്ന മനുഷ്യരോട് മിനിമം ഉത്തരവാദിത്തം കാണിക്കാനുള്ള ഒരവസരമായി സോഷ്യൽ മീഡിയ നൽകുന്ന സമ്മർദ്ദത്തെ കാണുകയാണ് മുഖ്യധാരാ മാധ്യമങ്ങൾ ചെയ്യേണ്ടത്; അല്ലാതെ സോഷ്യൽ മീഡിയയെ വെളുപ്പിച്ചു വൃത്തിയാക്കാനുള്ള ശ്രമങ്ങൾ തുടങ്ങിവയ്ക്കുകയല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button