Latest NewsKeralaNattuvarthaNews

എങ്കിൽ അരിയും, ഉപ്പും, ഗ്യാസും, പച്ചക്കറിയുമൊക്കെ ബ്രാഹ്മണൻ കൃഷി ചെയ്യട്ടെ, ഇനി അതിന്റെ കുറവ് വേണ്ട: ജിയോ ബേബി

ഗുരുവായൂർ ദേവസ്വം ബോർഡിലെ വിവാദ പ്രസ്താവനയെ വിമർശിച്ച് സംവിധായകനും നടനുമായ ജിയോ ബേബി രംഗത്ത്. പാചകം ചെയ്യാൻ ബ്രാഹ്മണരെ വേണമെങ്കിൽ പാചകത്തിനു ഉപയോഗിക്കുന്ന അരിയും പച്ചക്കറിയും ബ്രാഹ്മണർ തന്നെ വിതച്ചു കൊയ്തതായിരിക്കണമെന്ന് ജിയോ ബേബി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു സംവിധായകന്റെ വിമർശനം.

Also Read:ദിലീപ് കേസ്: ഇന്ത്യയിൽ ഇതുവരെ കാണാത്ത കീഴ്വഴക്കങ്ങളുമായി പ്രതിയും പ്രോസിക്യൂഷനും കോടതിയും: മുൻ എസ്പി സുഭാഷ് ബാബു

‘അതുപോലെ പാചകത്തിന് ഉപയോഗിക്കുന്ന അരി പച്ചക്കറി എന്നിവ ബ്രാഹ്മണർ വിതച്ചു കൊയ്തതായിക്കണം. ഉപ്പ് ബ്രാഹ്മണർ കടൽവെള്ളം വറ്റിച്ചുണ്ടാക്കിയതാരിക്കണം. കുക്കിംഗ്‌ ഗ്യാസ് ബ്രാഹ്മണന്റെ ഗ്യാസും ആയിരിക്കണം’, ജിയോ ബേബി പറഞ്ഞു.

ഉത്സവത്തോടനുബന്ധിച്ച് ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ പുറത്തിറക്കിയ പുതിയ ഉത്തരവിലെ ഏഴാമത്തെ നിബന്ധനയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായത്. ‘പാചക പ്രവൃത്തിക്ക് വരുന്ന ദേഹണ്ഡക്കാരും സഹായികളും ബ്രാഹ്മണരായിരിക്കണം’ എന്നതായിരുന്നു ഈ നിബന്ധന.

അതേസമയം, ദേവസ്വം ബോർഡ് ഭരിക്കുന്നത് സി പി എം ആണെന്നിരിക്കെ ഇത്തരമൊരു വ്യവസ്ഥ ഉൾപ്പെടുത്തിയത് ഹിന്ദു സമൂഹത്തിൽ അനൈക്യവും വിവേചനവും ഉണ്ടാക്കാനുള്ള കുത്സിത ശ്രമത്തിന്റെ ഭാഗമാണെന്ന് സന്ദീപ് വചസ്പതി ചൂണ്ടിക്കാട്ടി. സംഭവത്തിനെതിരെ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നുകൊണ്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button