KeralaNattuvarthaLatest NewsNewsIndia

സ്റ്റേറ്റ് ഒരാളെ പൂട്ടണമെന്ന് കരുതിയാൽ പൂട്ടും, മഅദനിയും, സിദ്ധീഖ് കാപ്പനും ഇതിന്റെ തെളിവാണ്: യുവാവിന്റെ കുറിപ്പ്

തിരുവനന്തപുരം: കോഴിക്കോട് ഇരട്ട സ്ഫോടനക്കേസിൽ തടിയന്റവിട നസീർ നിരപരാധിയാണെന്ന് കാണിച്ച് യുവാവിന്റെ കുറിപ്പ്. സ്ഫോടനം നടക്കുന്ന ദിവസം അവൻ വീട്ടിലുണ്ട്, ഞങ്ങൾ ഒന്നിച്ചാണ് പള്ളിയിൽ പോയത് എന്ന നസീറിന്റെ ഉപ്പയുടെ മൊഴിയാണ് യുവാവ് ഇതിനു തെളിവായി ചൂണ്ടിക്കാട്ടുന്നത്.

Also Read:ഭൂപരിധി ചട്ടം ലംഘിച്ച് അധിക ഭൂമി: രേഖകൾ ഹാജരാക്കാൻ പി.വി അൻവർ എംഎൽഎയ്ക്ക് കൂടുതൽ സമയം അനുവദിച്ച് ലാൻഡ് ബോർഡ്

‘കോഴിക്കോട് ബോംബ് സ്ഫോടനക്കേസ് നടക്കുന്ന കാലത്ത് പ്രതികളിൽ ഒരാളുടെ പിതാവ് പറഞ്ഞത് പത്രത്തിൽ വായിച്ച ഓർമ്മയുണ്ട്. ‘സ്ഫോടനം നടക്കുന്ന ദിവസം അവൻ വീട്ടിലുണ്ട്, ഞങ്ങൾ ഒന്നിച്ചാണ് പള്ളിയിൽ പോയത്. വൈകിട്ട് പരിചയക്കാരനായ ഒരു പോലീസുകാരൻ വീട്ടിൽ വന്ന് അവനെ കൂട്ടിക്കൊണ്ടു പോയതാണ്, അവൻ പോലീസിന് വേണ്ടി എന്തൊക്കെയോ പണി എടുത്തിരുന്നു. മുമ്പും പല തവണ പോലിസുകാർ വീട്ടിൽ വരികയും അവനെ കൂട്ടി കൊണ്ട് പോവുകയും വീട്ടിൽ തിരിച്ചു കൊണ്ടാക്കുകയും ചെയ്തിട്ടുണ്ട്’, യുവാവിന്റെ കുറിപ്പിൽ പറയുന്നു.

കുറിപ്പിന്റെ പൂർണ്ണരൂപം:

തടിയന്റവിടമാർ ഉണ്ടാകുന്നത്

കഴിഞ്ഞ 6 മാസത്തിനിടെ എനിക്ക് വന്ന ഏതാനും ഫോൺ കോളുകൾക്ക് സമാന സ്വഭാവമുണ്ടായിരുന്നു. ‘നിങ്ങളുടെ പോസ്റ്റൊക്കെ വായിക്കാറുണ്ട്, ഗംഭീരമാണ് പാലാ ബിഷപ്പിനെ പറഞ്ഞതൊക്കെ നന്നായി, ക്രിസ്ത്യാനികൾക്ക് ശരിക്കും പണി കൊടുക്കേണ്ടതുണ്ട്,അവർ വലിയ വിഷങ്ങളാണ്, നിങ്ങളെ ഒന്ന് കാണണം എപ്പഴാ കൊച്ചിയിൽ വരുന്നത്..? സമാന മനസ്കരായ വേറെ ചിലരുണ്ട്, അവർക്കൊക്കെ നിങ്ങളെ കാണണമെന്ന് വലിയ ആഗ്രഹമുണ്ട്. എന്തായാലും നമുക്കൊന്നിരിക്കണം’.

ഓ ശരി, ആയിക്കോട്ടെ ഞാൻ കൊച്ചിയിൽ വരുമ്പോൾ വിളിക്കാം എന്നു പറഞ്ഞ് ഞാൻ കോൾ കട്ട് ചെയ്തു. ഈ കോൾ ഞാൻ ഓർത്തുവെക്കാൻ ഒരു കാരണമുണ്ട്. ക്രിസ്ത്യൻ ‘വിഷങ്ങളെക്കുറിച്ച്’ അയാളെന്നോട് പറയുമ്പോൾ ഞാൻ വയനാട്ടിലെ അമ്പലവയലിൽ ആയിരുന്നു. ചെറുപ്പത്തിൽ എന്നെ എടുത്ത് കൊണ്ട് നടന്ന പഴയ അയൽക്കാരി എൽസി ചേച്ചിയെ കാണാൻ പോയതായിരുന്നു, അവിടെയിരുന്ന് കപ്പയും ചമ്മന്തിയും അടിക്കുമ്പോഴാണ് കോൾ വന്നത്.

സമാനമായ കോളുകൾ വേറെയും വന്നിരുന്നു, ആവശ്യം നമുക്കൊന്നിരിക്കണം. ഈ ട്രാപ്പിനെക്കുറിച്ച് നല്ല ധാരണയുള്ളത് കൊണ്ട് എന്നെ കാണേണ്ടവരോട് വീട്ടിലേക്ക് വരാൻ പറയും, നല്ല പരിചയവും അഡ്രസ്സും ഇല്ലാത്തവരുമായി മീറ്റിംഗുകളില്ലേയില്ല.

ഇതിലെ ട്രാപ്പ് എന്താന്ന് വെച്ചാൽ, നിങ്ങൾ കാണാൻ പോകുന്ന നാലോ അഞ്ചോ പേരിൽ ഒരുത്തനെ പിന്നീട് തീവ്രവാദക്കേസിൽ പോലിസ് പൊക്കും, നിങ്ങളും അയാളും മീറ്റ് ചെയ്തതിന്റെ കൃത്യമായ തെളിവ് പോലീസിന്റെ കയ്യിലുണ്ടാവും. ഉറപ്പായും നിങ്ങൾ അകത്തു പോകും. കനകമലകൾ ഉണ്ടാകുന്നത് ഇങ്ങനെയാണ്. ഇതൊരു ഐബി ഓപറേഷനാണ്. ഇത്തിരി ആവേശവും മരുന്നിന് വർഗീയതയുമുള്ളവരെ ട്രാപ്പിലാക്കാൻ വളരെ എളുപ്പമാണ്.

കോഴിക്കോട് ബോംബ് സ്ഫോടനക്കേസ് നടക്കുന്ന കാലത്ത് പ്രതികളിൽ ഒരാളുടെ പിതാവ് പറഞ്ഞത് പത്രത്തിൽ വായിച്ച ഓർമ്മയുണ്ട്. “സ്ഫോടനം നടക്കുന്ന ദിവസം അവൻ വീട്ടിലുണ്ട്, ഞങ്ങൾ ഒന്നിച്ചാണ് പള്ളിയിൽ പോയത്. വൈകിട്ട് പരിചയക്കാരനായ ഒരു പോലീസുകാരൻ വീട്ടിൽ വന്ന് അവനെ കൂട്ടിക്കൊണ്ടു പോയതാണ്, അവൻ പോലീസിന് വേണ്ടി എന്തൊക്കെയോ പണി എടുത്തിരുന്നു. മുമ്പും പല തവണ പോലിസുകാർ വീട്ടിൽ വരികയും അവനെ കൂട്ടി കൊണ്ട് പോവുകയും വീട്ടിൽ തിരിച്ചു കൊണ്ടാക്കുകയും ചെയ്തിട്ടുണ്ട്”.

കുറേ വർഷങ്ങൾക്ക് മുമ്പ് ഒരു ട്രെയിൻ യാത്രയിൽ കണ്ണൂരുകാരനായ സഹയാത്രികൻ പല കഥകളും പറയുന്ന കൂട്ടത്തിൽ പറഞ്ഞു. ‘ഞാൻ തടിയൻറവിട നസീറിന്റെ കൂട്ടുകാരനായിരുന്നു, അവൻ പഠനത്തിലൊക്കെ ഉഴപ്പി നടക്കുന്ന ഒരു അലമ്പ് കഥാപാത്രമായിരുന്നു, ഞാനും അങ്ങനെ തന്നെ. ഒരിക്കൽ ഞങ്ങൾ 4 പേർ സെക്കന്റ് ഷോ കഴിഞ്ഞ് റോഡിലൂടെ ശബ്ദമുണ്ടാക്കി നടന്നു പോകുമ്പോൾ പോലീസു പിടിച്ചു. സ്റ്റേഷനിൽ കൊണ്ടു പോയി, സിഐക്ക് എന്നെ അറിയാം അയാളെ വിളിക്കണം എന്ന് നസീർ പോലീസുകാരോട് ആവശ്യപ്പെട്ടു. കോൾ ചെയ്ത ഉടനെ പോലീസ് ഞങ്ങളെ ജീപ്പിൽ തിരിച്ചു കൊണ്ടു വിട്ടു. പോലീസിൽ നസീറിന് നല്ല ബന്ധമുണ്ടായിരുന്നു”.

ആ നസീറാണ് പിൽക്കാലത്ത് ഇന്ത്യൻ മുജാഹിദിൻറെ ദക്ഷിണേന്ത്യൻ കമാൻററായി അവരോധിക്കപ്പെട്ടത്. ഐബിയുടെ ഇത്തരം കലാപരിപാടികളെക്കുറിച്ച് കൂടുതൽ അറിയാൻ ഐബി നടത്തുന്ന തീവ്രവാദി ഫാമിനെക്കുറിച്ച് ഒരു തടവുകാരൻ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെഴുതിയ കത്ത് പലയിടങ്ങളിലും പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു, ഗൂഗിൾ ചെയ്താൽ കിട്ടും. റിട്ടേഡ് ഐജി SM മുഷ്രിഫ് എഴുതിയ who Killed karkare എന്ന പുസ്തകവും ഐബി ഓപറേഷന്റെ കഥ പറയുന്നുണ്ട്.

സ്റ്റേറ്റ് ഒരാളെ പൂട്ടാൻ വിചാരിച്ചാൽ നിഷ്പ്രയാസം പൂട്ടും. മഅദനിയും സഞ്ജീവ് ഭട്ടും റോണാ വിൽസനും ഉമർ ഖാലിദും സിദ്ധീഖ് കാപ്പനും തുടങ്ങി നിരവധി പേർ തെളിവാണ്. അതേ സമയം ഇത്തരം കെണികളിൽ അങ്ങോട്ട് ചെന്ന് ചാടാതിരിക്കാനുള്ള ജാഗ്രത വേണം.

മറ്റവൻമാർക്ക് പണി കൊടുക്കണം, നമ്മൾ ഒന്നിച്ചു നിൽക്കണം. അവമ്മാര് വിഷങ്ങളാണ്, എന്ത് വില കൊടുത്തും നമുക്ക് ജയിച്ചേ പറ്റൂ… തുടങ്ങിയ ഡയലോഗുകളുമായി നിങ്ങളെ സമീപിക്കുന്ന അപരിചിതരെ സൂക്ഷിക്കുക. ഇത്തിരി വർഗീയതയും മണ്ടത്തരവും കയ്യിലുള്ളവരെ ചാക്കിലിടാൻ പലരും റോന്ത് ചുറ്റുന്നുണ്ട്, സാന്ദർഭീകമായി പറഞ്ഞെന്നേയുള്ളൂ.

-ആബിദ് അടിവാരം

shortlink

Related Articles

Post Your Comments

Related Articles


Back to top button