ചെന്നൈ: തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ നിര്‍ബന്ധിച്ച് മതപരിവര്‍ത്തനത്തിന് ഇരയാക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. നിരന്തരമായി വാര്‍ഡന്‍ ഹോസ്റ്റല്‍ ജോലികള്‍ ചെയ്യിപ്പിക്കുകയും പഠിക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തതായി പെണ്‍കുട്ടി വീഡിയോയില്‍ വെളിപ്പെടുത്തുന്നുണ്ട്. സ്‌കൂള്‍ അധികൃതര്‍ മതം മാറാന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് 17കാരി ആത്മഹത്യ ചെയ്തത്.
ജീവിതെ അവസാനിപ്പിക്കാന്‍ കീടനാശിനി കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന കുട്ടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. മതപരിവര്‍ത്തനത്തിന് വിധേയയാകാത്തതിനാല്‍ നിരന്തരമായ മാനസിക, ശാരീരിക പീഡനങ്ങള്‍ക്കാണ് താന്‍ വിധേയയായതെന്ന് പെണ്‍കുട്ടി പറയുന്നു. പത്താം ക്ലാസില്‍ ഒന്നാം റാങ്കോടെ പാസായ തനിക്ക് തുടര്‍ന്നും പഠിക്കാന്‍ വളരെ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ നിരന്തരമായി ഹോസ്റ്റല്‍ ജോലികള്‍ ഏല്‍പ്പിക്കുന്നതിനാല്‍ തനിക്ക് പഠിക്കാന്‍ കഴിഞ്ഞിരുന്നില്ല. അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യാനും തുറക്കാനും, ഗേറ്റടക്കാനും, മോട്ടര്‍ പ്രവര്‍ത്തിപ്പിക്കാനുമെല്ലാം നിര്‍ബന്ധിച്ചതായി പെണ്‍കുട്ടി പറയുന്നു.
Read Also: മിസൈല്‍ ആക്രമണ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പങ്ക് വെച്ചു: നിയമ നടപടിയുമായി അബുദാബി
കുടുംബത്തിലെ ചില സാഹചര്യങ്ങള്‍ കാരണം വൈകിയാണ് സ്‌കൂളില്‍ ചേര്‍ന്നത്. ഈ ഘട്ടത്തില്‍ പല അക്കൗണ്ട് സംബന്ധമായ ജോലികളും ചെയ്യാന്‍ ഹോസ്റ്റല്‍ വാര്‍ഡനായ കന്യാസ്ത്രീ നിര്‍ബന്ധിച്ചു. താന്‍ വൈകിയാണ് സ്‌കൂളില്‍ ചേര്‍ന്നതെന്നും വാര്‍ഡന്‍ ആവശ്യപ്പെടുന്ന ജോലികള്‍ ചെയ്യാന്‍ തനിക്ക് സമയമില്ലെന്നും പെണ്‍കുട്ടി അറിയിച്ചു. എങ്കിലും അവര്‍ മനസിലാക്കിയില്ല. പറഞ്ഞ ജോലികള്‍ ചെയ്ത് തീര്‍ത്താല്‍ അടുത്ത പണികള്‍ നല്‍കുന്നതായിരുന്നു രീതി. ശരിയായി പണികള്‍ ചെയ്താലും അതില്‍ തെറ്റുണ്ടെന്ന് ചൂണ്ടിക്കാട്ടി വീണ്ടും ചെയ്യിപ്പിക്കുമായിരുന്നു. ഇതോടെ പഠനത്തില്‍ കേന്ദ്രീകരിക്കാന്‍ കഴിയാതെയായി. തന്റെ മാര്‍ക്കുകള്‍ കുറഞ്ഞു. ഇതെനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നുവെന്നും പെണ്‍കുട്ടി വീഡിയോയില്‍ പറയുന്നു.
സമയ മേരി എന്ന കന്യാസ്ത്രീയാണ് തന്നോട് ക്രൂരമായി പെരുമാറിയിരുന്നതെന്ന് പെണ്‍കുട്ടി വീഡിയോയില്‍ വെളിപ്പെടുത്തി. പൊങ്കല്‍ അവധിക്ക് വീട്ടില്‍ പോകാനും അവര്‍ സമ്മതിച്ചില്ലെന്നും കുട്ടി പറഞ്ഞു. വീഡിയോയില്‍ പെണ്‍കുട്ടി വെളിപ്പെടുത്തിയ കാര്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ക്രിസ്തുമതം സ്വീകരിക്കാന്‍ ആവശ്യപ്പെട്ട് നടത്തിയ പീഡനം സഹിക്കാനാകാതെയാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് വീഡിയോ സൂചിപ്പിക്കുന്നത്. സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ബിജെപി പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
Post Your Comments