MalappuramLatest NewsKeralaNattuvarthaNews

സ്റ്റുഡന്റസ് പോലീസിന് ഹിജാബും സ്കാർഫും അനുവദിക്കാനാവില്ലെന്ന ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് അംഗീകരിക്കാനാവില്ല: വനിത ലീഗ്

മലപ്പുറം: സ്റ്റുഡന്റസ് പോലീസിന് ഹിജാബും സ്കാർഫും അനുവദിക്കാനാവില്ലെന്ന ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് അംഗീകരിക്കാനാവില്ലെന്ന് വനിത ലീഗ് സംസ്ഥാന പ്രസിഡന്റ്‌ സുഹറ മമ്പാട്. മത വിശ്വാസപ്രകാരമുള്ള വസ്ത്രങ്ങൾ സ്റ്റുഡന്റസ് പോലീസിന്റെ മതേതര സ്വഭാവത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹിജാബും സ്കാർഫും അനുവദിക്കാനാവില്ലെന്ന് സർക്കാർ തീരുമാനമെടുത്തത്. എന്നാൽ വൈവിധ്യങ്ങളെ ഉൾക്കൊള്ളലാണ് ഇന്ത്യൻ മതേതരത്വത്തിന്റെ അന്തസത്തയെന്ന് സുഹറ മമ്പാട് പറഞ്ഞു.

റിപ്പബ്ലിക്ക്‌ ദിന പരേഡിൽ കണ്ടതുപോലെ ഒന്നിലേക്ക്‌ മാത്രം ചുരുക്കലല്ല ‘ഹിന്ദുസ്ഥാൻ’ എന്ന മഹത്തായ രാജ്യത്തിന്റെ ആശയമെന്നും വസ്ത്രത്തിലും ഭാഷയിലും ഭക്ഷണത്തിലും മതത്തിലും എല്ലാമുള്ള വൈവിധ്യങ്ങൾ ഒന്നുചേർന്ന മനോഹരമായ ഉദ്യാനമാണ് ഭാരതമെന്നും വനിതാ ലീഗ് നേതാവ് പറഞ്ഞു. മതേതരത്വം വിശാലമായ അർഥത്തിലും ആശയത്തിലും മനസിലാക്കാനും നടപ്പിലാക്കാനും ഭരിക്കുന്നവർ ശ്രമിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.

ആയുര്‍വേദ തിരുമ്മല്‍ കേന്ദ്രത്തിൽ ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമം: മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്

കേന്ദ്ര സർക്കാരിന്റെ ഫാസിസ്റ്റ്‌ രീതി കേരളത്തിലും കൊണ്ടുവരുന്നത്‌ രാജ്യത്തിന്റെ മതേതരത്വ ആശയത്തിന് നല്ലതല്ലെന്നും ഗ്രേസ്‌ മാർക്കും മറ്റും ലഭിക്കുന്ന എസ്.പി.സിയിൽ മതത്തിന്റെ ഭാഗമായ വേഷങ്ങൾ അനുവദിക്കാത്തത്‌ മൗലികാവകാശത്തിന്റെ ലംഘനമാണെന്നും സുഹറ മമ്പാട് ആരോപിച്ചു.

എസ്.പി.സി യൂണിഫോമിലും സ്കൂൾ യൂണിഫോമിലും ഇത്തരം കടന്നുകയറ്റങ്ങൾ കുട്ടികളുടെ അഭിരുചികൾക്ക്‌ വിലങ്ങുതടിയാവുമെന്നും അതിനാൽ മൗലികാവകാശങ്ങളുടെ മേലുള്ള ഈ കടന്നു കയറ്റം സർക്കാർ പിൻവലിക്കണമെന്നും വനിത ലീഗ് നേതാവ് ആവശ്യപ്പെട്ടു.

shortlink

Post Your Comments


Back to top button