തിരുവനന്തപുരം: ലോകായുക്തയുടെ അധികാര പരിധി നിശ്ചയിച്ചുകൊണ്ടുള്ള സർക്കാർ നടപടിയിൽ വീണ്ടും വിശദീകരണവുമായി മന്ത്രി പി രാജീവ് രംഗത്ത്. വിവാദ ഭേദഗതിയെ ചോദ്യം ചെയ്ത പ്രതിപക്ഷ നേതാവിനുള്ള മറുപടിയിലാണ് വീണ്ടും സർക്കാർ വാദത്തെ മന്ത്രി അനുകൂലിച്ചത്.
Also Read:കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ചെമ്പരത്തി
‘ജനപ്രതിനിധിയെ അയോഗ്യരാക്കേണ്ടത് കോടതിയല്ലെ, ഇക്കാര്യത്തില്‍ ഹൈക്കോടതി ഉത്തരവുണ്ട്. ഗവര്‍ണറാണ് നടപടിയെടുക്കേണ്ടതെന്നാണ് കോടതി ഉത്തരവ്. ഭേദഗതി മന്ത്രിസഭ കൂട്ടമായി എടുത്ത തീരുമാനമാണ്. നിയമസഭ ഉടന്‍ ചേരാത്തതിനാലാണ് ഓര്‍ഡിനന്‍സാക്കിയത്’, പി രാജീവ് പറഞ്ഞു.
‘പ്രതിപക്ഷ നേതാവിന്റെ നിലപാട് ഭരണഘടനയുമായി ചേര്‍ന്നുനില്‍ക്കുന്നതല്ല. അദ്ദേഹം ഹൈക്കോടതി വിധി മുഴുവനായി വായിച്ചുകാണില്ല. ലോകായുക്ത നിയമത്തിലെ 12,14 വകുപ്പുകള്‍ പരസ്പരം ബന്ധപ്പെട്ടതാണ്. ഹൈക്കോടതി ഉത്തരവ് 12ാം വകുപ്പിനെ മാത്രം പരാമര്‍ശിക്കുന്നതല്ല. ലോകായുക്തയ്ക്ക് ശുപാര്‍ശ നല്‍കാനുള്ള അര്‍ധ ജുഡീഷ്യറി സംവിധാനമാണ്. നിര്‍ദേശിക്കാന്‍ അധികാരമില്ല. അപ്പീല്‍ അധികാരമില്ലെന്നത് ഭരണഘടനാവിരുദ്ധമാണ്’, പി രാജീവ് വ്യക്തമാക്കി.
Post Your Comments