ദില്ലി: കൊവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോൺ ലോകത്തൊട്ടാകെ തീവ്ര വ്യാപനം നടത്തിവരികയാണ്. അതിനിടെയാണ് ആരോഗ്യ മേഖലയെ ആശങ്കപ്പെടുത്തികൊണ്ട് ജപ്പാനിൽ നിന്ന് ഏറ്റവും പുതിയ ഗവേഷണ റിപ്പോർട്ട് പുറത്ത് വരുന്നത്. കൊവിഡിന്റെ ഒമിക്രോൺ വകഭേദത്തിന് ചർമ്മത്തിൽ 21 മണിക്കൂറിലേറെയും, പ്ലാസ്റ്റിക് പ്രതലങ്ങളിൽ 8 ദിവസത്തിലേറെയും സമയം നിലനിൽക്കാൻ കഴിയുമെന്നാണ് ജപ്പാനിലെ വിദഗ്ധരുടെ പുതിയ കണ്ടെത്തൽ.
Also read: ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ കേസെടുത്ത് ബാലവകാശ കമ്മീഷന്‍
ജപ്പാനിലെ ക്യോട്ടോ പ്രീഫെക്ചറൽ യൂണിവേഴ്‌സിറ്റി ഓഫ് മെഡിസിനിലെ ഗവേഷകരാണ് പ്രസ്തുത പഠനം നടത്തിയത്. പഠനത്തിൽ വുഹാനിൽ നിന്ന് ഉത്ഭവിച്ച SARS-CoV-2 സ്ട്രെയിനും വിവിധ വകഭേദങ്ങളും തമ്മിലുള്ള പാരിസ്ഥിതിക സ്ഥിരതയിലെ വ്യത്യാസങ്ങൾ ഗവേഷകർ വിശകലനം ചെയ്തു.
വുഹാൻ സ്ട്രെയിനിനേക്കാൾ ആൽഫാ, ബീറ്റ, ഡെൽറ്റ, ഒമിക്രോൺ എന്നീ വകഭേദങ്ങൾക്ക് രണ്ടിരട്ടിയിൽ അധികം സമയം ചർമ്മത്തിലും പ്ലാസ്റ്റിക് പ്രതലങ്ങളിലും അതിജീവിക്കാൻ കഴിയുമെന്ന് പഠനം പറയുന്നു. വുഹാൻ സ്ട്രെയിനിന് 8.6 മണിക്കൂറും, ആൽഫയ്ക്ക് 19.6 മണിക്കൂറും, ബീറ്റയ്ക്ക് 19.1 മണിക്കൂറും, ഗാമയ്ക്ക് 11 മണിക്കൂറും, ഡെൽറ്റയ്ക്ക് 16.8 മണിക്കൂറും, ഒമിക്രോണിന് 21.1 മണിക്കൂറും ചർമ്മ സാമ്പിളുകളിൽ അതിജീവിക്കാൻ കഴിയുമെന്ന് ഗവേഷകർ കണ്ടെത്തി.
Post Your Comments