തിരുവനന്തപുരം : തിരുവനന്തപുരം കഴക്കൂട്ടത്ത് കഞ്ചാവ് കേസില്‍ പിടിയിലായ പ്രതി കൈവിലങ്ങുമായി രക്ഷപെട്ടു. ഒഡീഷ സ്വദേശി കൃഷ്ണ ചന്ദ്രന് സ്വയിന് ആണ് കഴക്കൂട്ടം പൊലീസ് സ്റ്റേഷനില്‍ നി്ന്നും രാത്രി ഒരുമണിയോടെ രക്ഷപെട്ടത്.
ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഭക്ഷണം കഴിക്കാന്‍ ഒരു കൈയിലെ വിലങ്ങ് അഴിച്ചപ്പോള്‍ പൊലീസിനെ തള്ളിമാറ്റി ഇയാള്‍ ഓടി രക്ഷപെടുകയായിരുന്നു.
Read Also : ‘കൂറുമാറിയാൽ രണ്ടു ലക്ഷം രൂപ നൽകാം’: മധു കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് കുടുംബം
ഇയാളെ കഞ്ചാവുമായി ചിറ്റാറ്റുമുക്ക് ഭാഗത്തു നിന്നുമാണ് പൊലീസ് പിടികൂടിയത്. ഒരു കിലോ കഞ്ചാവ് ആണ് ഇയാളില്‍ നിന്നും പൊലീസ് പിടികൂടിയത്. ഇന്ന് കോടതിയില്‍ ഹാജരാക്കാനിരിക്കെയാണ് പ്രതിയുടെ രക്ഷപെടൽ.
Post Your Comments