KeralaLatest NewsNews

ആലപ്പുഴ സിപിഐഎം പ്രവർത്തകന് വെട്ടേറ്റു: ആക്രമണത്തിന് പിന്നിൽ ബിഎംഎസ് പ്രവർത്തകരെന്ന് സിപിഐഎം

രണ്ടു പ്രതികൾ അറസ്റ്റിലായിട്ടുണ്ട്.ബിഎംഎസ് പ്രവർത്തകരായ കുരുവി സുരേഷ്, ഷൺമുഖൻ എന്നിവരാണ് അറസ്റ്റിലായത്.

ആലപ്പുഴ: ആലപ്പുഴയിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം. കലവൂരിൽ സിപിഐഎം പ്രവർത്തകനെ വെട്ടിപ്പരുക്കേൽപ്പിച്ചു. വളവനാട് ലോക്കൽ കമ്മിറ്റി അംഗം ടി.സി.സന്തോഷിനാണ് വെട്ടേറ്റത്. കൈയ്ക്കും കാലിനും ഗുരുതര പരുക്കേറ്റ സന്തോഷിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തിന് പിന്നിൽ ബിഎംഎസ് പ്രവർത്തകരെന്ന് എന്ന് സിപിഐഎം ആരോപിച്ചു.

Read Also:  കൂറുമാറിയാൽ രണ്ടു ലക്ഷം രൂപ നൽകാം’: മധു കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് കുടുംബം

രണ്ടു പ്രതികൾ അറസ്റ്റിലായിട്ടുണ്ട്.ബിഎംഎസ് പ്രവർത്തകരായ കുരുവി സുരേഷ്, ഷൺമുഖൻ എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും ​ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്നാണ് വിവരം. കൂടുതൽ പേർ കൃത്യത്തിൽ പങ്കെടുത്തതായിട്ടാണ് പൊലീസ് നി​ഗമനം. സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button